Posts

Showing posts from June, 2020

കാളികാവ്

#കാളികാവിൽ_നിന്നു_വന്ന_കാളവണ്ടിക്കാർ... (കാളികാവിന്റെ ചരിത്രം). മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് കാളികാവ്. പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ കാളികാവ് ഗ്രാമത്തിൽ പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു.സഹ്യൻറെ മാറിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും ചേർന്ന കാളികാവ് പുഴ, ഈ മണ്ണിനെ ഫലപുഷ്ഠിയാക്കി. നെല്ലും കവുങ്ങും, തെങ്ങും, വാഴയും, ഇവിടെ യഥേഷ്ഠംകൃഷി ചെയ്യുന്നു. സ്ഥലപ്പേരിൻറ പൊരുൾ തേടിപ്പോവുമ്പോൾ കാളികാവിൻറ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്. കരുവാരക്കുണ്ട്,കണ്ണത്ത് പ്രദേശത്തേ പുരാതന കാളിക്ഷേത്രത്തിൻറ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലകുന്ന് മൈതാനം ആയിരുന്നുവത്ര പഴയകാവ്. കണ്ണത്ത് കാളികാവ് ലോപിച്ചാണ്

ചിത്രം വര (ചെറുശ്ശേരി ഉസ്താദ്)

  ചിത്രം വരയുടെ ഇസ്ലാമിക വിധിയെക്കുറിച്ചുള്ള ചില സംശയനിവാരണങ്ങൾക്ക് വേണ്ടിയായിരുന്നു വർഷങ്ങൾക്ക് മുൻപ് ഞാൻ സമസ്ത് ഫത്‌വാ കമ്മറ്റിക്ക് കത്തയച്ചിരുന്നത്. ചോദ്യം കാലിക പ്രസക്തവും ഒരു കത്തിനേക്കാൾ കൂടുതൽ വിശദീകരണമാവശ്യമുള്ള വിഷയമായത് കൊണ്ടുമാവാം മറുപടിയിൽ എന്നോട് ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാരെ വീട്ടിൽ ചെന്ന് നേരിൽ കാണാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.. ഒരു മഹാ പണ്ഡിതന്റെ മുന്നിൽ ഇത്തരം സങ്കീർണ്ണമായ വിഷയം എങ്ങനെ സംസാരിക്കുമെന്ന ഭയപ്പാടോടെയാണ് ഉസ്താദിന്റെ നാടായ കുണ്ടോട്ടിയിലേക്ക് ഞാനന്ന് വണ്ടി കയറിയത് . കുണ്ടോട്ടി പഴയങ്ങാടിയിലെ ഇടുങ്ങിയ റോഡരികിലെ ആ വലിയ തറവാട്ടു വീട്ടിൽ രാവിലെത്തന്നെ ഞാനെത്തി. തുറന്നിട്ട ഗൈറ്റിലൂടെ ചെന്ന് കോലായിലെ തൂണിലെ കോളിംഗ് ബെല്ലിലമർത്തിയപ്പോൾ ചെറു പുഞ്ചിരിയുമായ് കതക് തുറന്നെത്തിയത് ഉസ്താദ് തന്നെയായിരുന്നു. 9560 ൽ അധികം വരുന്ന മദ്രസ്സകളുടെയും ആയിരക്കണക്കിനു വരുന്ന പള്ളികളുടെയും നൂറു കണക്കിനു മഹല്ലുകളുടെയും അറബിക്‌ കോളെജുകളുടെയും നേതൃത്വം അലങ്കരിക്കുന്ന മഹാ പണ്ഡിതനു മുന്നിൽ ഞാൻ സൌമ്യനായി ഇരുന്നു. കുണ്ടോട്ടി അങ്ങാടിയിലൂടെ യാതൊരു ഭാവ ഭേദങ്ങളുമില്ലാതെ മീനും വാങ്ങി നടന്നു വര