Posts

Showing posts from July, 2012

റംസാൻ

  റമദാന്‍ നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്ന മാസമാണ്. വിശ്വാസികള്‍ക്ക് ലഭിക്കുന്ന അമൂല്യമായ അവസരം. ഭയന്നിരിക്കുകയാണ് നാം. അല്ലാഹുവിന്റെ പരലോക വിചാരണക്ക് ശേഷം കത്തിയാളുന്ന നരകാഗ്നിയിലേക്ക് വീഴുമോ എന്ന ഭയം വിശ്വാസികള്‍ക്ക് ഉണ്ടാവുക സ്വാഭാവികമാണ്. നമുക്ക് മുന്പില്‍ ആ നരകം എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടാനുതകുന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ അല്ലാഹു ഇതാ ഒരു വിശുദ്ധ മാസം മുഴുവന്‍ ഏല്‍പ്പിച്ചു തരുകയാണ്‌. എണ്ണിയാല്‍ തീരാത്ത പാപങ്ങള്‍!!! ചെളിപിടിച്ച അവയവങ്ങള്‍, അനുസരണ കേടുകള്‍, നിഷിദ്ധ ബന്ധങ്ങള്‍, നിഷിദ്ധമായ സമ്പാദ്യങ്ങള്‍, അരുതാത്ത വാക്കുകള്‍, നോക്കുകള്‍, ബന്ധവിച്ചേദങ്ങള്‍, ഇങ്ങനെ ഒരുപാടു ഒരുപാട് പാപങ്ങള്‍…. മുസ്ലിമായി ജീവിക്കവേ തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന അരുതായ്മകള്‍ ഈ ലോക ജീവിത വിടും മുമ്പേ പൊറുക്കപ്പെടണം. സ്വര്‍ഗ്ഗമണയാന്‍, നരകമകലാന്‍ എങ്കിലേ നമ്മുക്കാകൂ. അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തില്‍ പ്രതീക്ഷവെച്ചു കഴിഞ്ഞു കൂടുന്ന നമ്മുക്ക് മാപ്പിനു വേണ്ടി കയ്യുയര്‍ത്തുകയല്ലാതെ നിവൃത്തിയില്ല അല്ലഹുവല്ലാതെ മറ്റാരുണ്ട് നമ്മുക്ക് മാപ്പ് നല്‍കാന്‍ . പിശാചുക്കള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെടുന്

തറാവീഹ് എത്ര റക് അത്ത് ?

    റമദാനിലെ പ്രത്യേക നിസ്കാരം ആയ തറാവീഹ്  ഇതുപത് റകത്ത് ആകുന്നു. മക്കയിലും മദീനയിലും ഇരുപതു തന്നെയാണ് നിസ്കരിച്ചു വരുന്നത്.  നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നു നസ്സിലാക്കാം. അവര്‍ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാല്‍ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകര്‍ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇമാം സുബ്കി (റ) എഴുതി:  അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്നു നിസ്കരിച്ചാല്‍ അവന്റെ എല്ലാ മുന്‍പാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം). റമളാനിലെ തറാവീഹ് സുന്നതാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഇബ്നുതൈമിയ്യഃ പറയുന്നു: “തറാവീഹില്‍ ജമാഅത് അനാചാരമല്ല, സുന്നതാകുന്നു. നബി(സ്വ)ജമാഅതായാണ് തറാവീഹ് നിസ്കാരം നിര്‍വഹിച്ചത്” (ഇഖ്തിളാഉസ്വിറാത്വുല്‍ മുസ്തഖീം പേ. 254). തറാവീഹ് നിസ്കാരം തന്നെയ