Posts

Showing posts from February, 2015
മുഖം പ്രകാശിക്കുവാൻ ലോകത്ത് ആദ്യമായി മുടി നരച്ചത് ഇബ്രാഹിം നബി ( അ : സ :) ന്റെതായിരുന്നു . * ഇതെന്താണ് റബ്ബേ * എന്ന് ഇബ്രാഹിം നബി ( അ : സ :) അല്ലാഹുവിനോട് ചോദിച്ചു . ജനസമക്ഷത്തിലുള്ള പ്രൌഡിയുടെയും യശസ്സിന്റെയും പ്രേരകമാണ് നരയെന്ന് അല്ലാഹു മറുപടി നൽകി . ഉടൻ ഇബ്രാഹിം നബി ( അ : സ :) പ്രാർത്ഥിച്ചു . എനിക്ക് നീ പ്രൌഡിയും യശസ്സും വർദ്ധിപ്പിക്കണേ റബ്ബേ ( ഇമാം മാലിക് ( റ ) മുവത്വഅ °) മുത്തുനബിയിൽ നിന്ന് നിവേദനം :- ഒരാൾ മുസ്ലിമായിരിക്കെ അയാളുടെ ഒരു മുടി നരച്ചാൽ അല്ലാഹു അദ്ദേഹത്തിന് ഒരു നൻമ രേഖപ്പെടുത്തുകയും , ഒരു പദവി ഉയർത്തുകയും , ഒരു തിൻമ മാപ്പാക്കുകയും ചെയ്യും . ആയതിനാൽ നിങ്ങൾ നരച്ച രോമങ്ങൾ വെട്ടുകയോ പറിക്കുകയോ ചെയ്യരുത് . ( ബൈഹഖി / സുനനുൽ കുബ്റാ ) അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഒരാളുടെ മുടി നരച്ചാൽ അന്ത്യദിനത്തിൽ അവന് വഴി കാണിക്കുന്ന പ്രകാശമായിത്തീരുന്നതാണ് . ഇതുകേട്ട ഒരാൾ ചോദിച്ചു , ചിലരൊക്കെ നരച്ചമുടി പറിക്കുന്നുണ്ടല്ലോ ഇതുകേട്ട നബി ( സ്വ : അ :) പറഞ്ഞു :- നരച്ചമുടികൾ പറിക്കുന്നവർ അവരുടെ പ്രകാശത്തെയാണ് ‌