Posts

Showing posts from March, 2020

ജുമുഅയില്ലാത്ത ദുഃഖവെള്ളി !!

ജുമുഅയില്ലാത്ത ദു:ഖവെള്ളി! ഓർമ വെച്ച കാലം മുതൽ ഒരു ജുമുഅ പോലും നഷ്ടപ്പെടാത്ത വിശ്വാസികളിൽ പലരും, ആദ്യമായി ഒരു ജുമുഅ: നഷ്ടപ്പെടുന്നതിന്റെ വേദനയിലാണിപ്പോൾ. അപ്പേരിൽ മതത്തെട്രോളുന്നവരും നിരവധി. എന്നാൽ ഇസ്ലാമിക ചരിത്രത്തിൽ, മക്ക - മദീന ഉൾപ്പെടെയുള്ള പ്രധാന പളളികളിൽ പോലും ജുമുഅ/ജമാഅത്തുകൾ മുടങ്ങിപ്പോയത് ചരിത്രത്തിലെമ്പാടും കാണാം. പകർച്ചവ്യാധികൾ, ജലപ്രളയങ്ങൾ, യുദ്ധ- കലാപ വേളകൾ... ഇങ്ങനെ എത്രയോ സന്ദർഭങ്ങൾ. മക്കക്കാരായ പ്രവാചകനും അനുയായികൾക്കും ജുമുഅ: നടത്താൻ സാധിക്കാതിരുന്ന കാലത്ത് അസ്അദ് ബിൻ സുസാറയുടെ നേതൃത്വത്തിൽ ജുമുഅ: തുടങ്ങിയിടത്തു നിന്നാണ് മുസ്ലിംകളുടെ വെള്ളിയാഴ്ച ആരംഭിക്കുന്നത് തന്നെ. അതിനു ശേഷം എത്രയോ തവണ ജുമുഅ: ജമാഅത്തുകൾ പല കാരണങ്ങളാൽ മുടങ്ങി.  ഖലീഫ ഉമർ(റ)ന്റെ കാലത്ത് അംവാസിൽ പ്ലേഗ് ബാധ സമയം. ജനങ്ങളോട് കൂട്ടു ജീവിതം ഉപേക്ഷിച്ചു ഒറ്റപ്പെട്ടു മലമുകളിലും മറ്റും കഴിയാൻ അംറ് ബിൻ ആസ്(റ) നിർദേശിച്ചു. ഖലീഫ അത് അംഗീകരിച്ചു. ഹിജ്റ 827 ൽ മക്കയിലുണ്ടായ പകർച്ചവ്യാധി കാരണം പലതവണ അവിടെ ജുമുഅ: ജമാഅത്തുകൾ മുടങ്ങിയതായി ചരിത്രകാരൻ ഇബ്നു ഹജർ.   ഹിജ്റ 395 ൽ തുനീഷ്യയിലുണ്ടായ മഹാമാരിയിൽ കൈറുവാൻ നഗരത്തിലെ