Posts

Showing posts from September, 2018

വിവാഹ ദിനത്തിലെ പേക്കൂത്തു കൾ

ഇസ്ലാമിൽ വളരേ സുന്നത്തുള്ള ആരാധനയാണ് നികാഹ് ... അഥവാ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ അവൻറ മതത്തിൻറ  മൂന്നിലൊന്നിനെ അവൻ സംരക്ഷിക്കുന്നു  എന്നാണ് നബിവചനം... തൻറ കണ്ണുകളെയും മറ്റു അവയവങ്ങളെയും നിഷിദ്ധമായതിൽ നിന്ന് സൂക്ഷിക്കാൻ വിവാഹത്തോടെ സാദ്ധ്യമാവുന്നു....     പറഞ്ഞു വരുന്നത് ഇത്രയും പരിപാവനവും പവിത്രവുമായ പുണ്യ കർമ്മത്തിനു സാക്ഷിയാവുന്ന ചില വിവാഹ പന്തലുകളിന്ന് ധാർമ്മികതയുടെ സകല സീമകളും ലംഘിച്ച് അല്ലാഹുവും റസൂലും ഇഷ്ടപ്പെടാത്ത ആഭാസങ്ങളുടെ കൂത്തരങ്ങായി മാറുന്ന കാഴ്ച അത്യന്തം വേദനാജനകവും ഖേദകരവുമാണ് ... എന്നാൽ ഇതിനെതിരെ നാട്ടിലെ കാരണവന്മാരോ പള്ളിയിലെ ഉസ്താദുമാരോ ശബ്ദമുയർത്തിയാൽ സമൂഹം മുഴുവൻ ഇവർക്കു നേരെ തിരിയുന്ന അവസ്ഥ...!      `കുട്ടികളല്ലേ... കല്യാണ ദിവസമല്ലേ... ഇപ്പോഴത്തെ  കാലമങ്ങനെയല്ലേ`... ന്യായീകരണത്തിനൊട്ടും കുറവുകാണില്ല....!! പൊടി വിതറലും പടക്കം പൊട്ടിക്കലുമായി വധൂ വരന്മാരുടെ വീട്ടിൽ ഒതുങ്ങിയിരുന്ന തോന്നിവാസങ്ങൾ ഇന്ന് നടു റോഡിലേക്കു വ്യാപിച്ചിരിക്കുന്നു... മഞ്ഞപ്പൊടി തലയിലിട്ട് അതിനു മുകളിൽ മുട്ടയേറ് മത്സരം... പാതി വഴിയിൽ മണവാളനേയും മണവാട്ടിയേയും ഇറക്കി സൈക്

മുഹർറത്തിലെ നോമ്പ് .

മുഹറം എന്നാല്‍ നിഷിദ്ധമാക്കപ്പെട്ടത്, പവിത്രമായത് എന്നെല്ലാമാണ് അറബിയില്‍ അര്‍ത്ഥം. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച് ഒന്നാമത്തെ മാസമാണ് മുഹറം മാസം. 'ഹറാം' അഥവാ നിഷിദ്ധമായത് എന്ന അറബി വാക്കില്‍ നിന്നും വന്നതാണെന്നാണ് പ്രബലാഭിപ്രായം. ഇസ്ലാം നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് ഇത്. അല്ലാഹു പറയുന്നു 'ആകാശവും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അവന്റെയടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാണ്.   അതിനാല്‍ ആ നാലു മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചുകളയരുത് (വി.ഖു.). മുഹറം മാസത്തിന് ഒരു പാട് പവിത്രതകളുണ്ട് പററഞ്ഞാല്‍ തീരാത്തതാണത്.  ആ മാസത്തിലെ ഒമ്പതിനും പത്തിനും നോമ്പ് നോല്‍ക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്. അന്ത്യപ്രവാചകര്‍ മദീനയില്‍ എത്തി കുറേയേറെ കഴിഞ്ഞശേഷം മുഹറം പത്തിന് ജൂതര്‍ വ്രതമനുഷ്ടിക്കുന്നത് അവിടന്ന് കാണുകയുണ്ടായി. നബി (സ) അവരോട് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മൂസാനബി (അ)യും സംഘവും ഫറോവ സമൂഹത്തില്‍ പെട്ട റംസീസ് രണ്ടാമന്റെ കഠിനമായ ആക്രമണത്തില്‍ നിന്നും ര