വിവാഹ ദിനത്തിലെ പേക്കൂത്തു കൾ

ഇസ്ലാമിൽ വളരേ സുന്നത്തുള്ള
ആരാധനയാണ് നികാഹ് ...
അഥവാ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ അവൻറ മതത്തിൻറ  മൂന്നിലൊന്നിനെ അവൻ സംരക്ഷിക്കുന്നു  എന്നാണ് നബിവചനം...

തൻറ കണ്ണുകളെയും മറ്റു അവയവങ്ങളെയും നിഷിദ്ധമായതിൽ നിന്ന് സൂക്ഷിക്കാൻ വിവാഹത്തോടെ സാദ്ധ്യമാവുന്നു....

    പറഞ്ഞു വരുന്നത് ഇത്രയും പരിപാവനവും
പവിത്രവുമായ പുണ്യ കർമ്മത്തിനു സാക്ഷിയാവുന്ന ചില വിവാഹ പന്തലുകളിന്ന് ധാർമ്മികതയുടെ സകല സീമകളും ലംഘിച്ച് അല്ലാഹുവും റസൂലും ഇഷ്ടപ്പെടാത്ത ആഭാസങ്ങളുടെ കൂത്തരങ്ങായി മാറുന്ന കാഴ്ച അത്യന്തം വേദനാജനകവും ഖേദകരവുമാണ് ...

എന്നാൽ ഇതിനെതിരെ നാട്ടിലെ കാരണവന്മാരോ പള്ളിയിലെ ഉസ്താദുമാരോ ശബ്ദമുയർത്തിയാൽ സമൂഹം മുഴുവൻ ഇവർക്കു നേരെ തിരിയുന്ന അവസ്ഥ...!
     `കുട്ടികളല്ലേ... കല്യാണ ദിവസമല്ലേ... ഇപ്പോഴത്തെ  കാലമങ്ങനെയല്ലേ`... ന്യായീകരണത്തിനൊട്ടും കുറവുകാണില്ല....!!

പൊടി വിതറലും പടക്കം പൊട്ടിക്കലുമായി
വധൂ വരന്മാരുടെ വീട്ടിൽ ഒതുങ്ങിയിരുന്ന തോന്നിവാസങ്ങൾ ഇന്ന് നടു റോഡിലേക്കു വ്യാപിച്ചിരിക്കുന്നു...

മഞ്ഞപ്പൊടി തലയിലിട്ട് അതിനു മുകളിൽ മുട്ടയേറ് മത്സരം...
പാതി വഴിയിൽ മണവാളനേയും
മണവാട്ടിയേയും ഇറക്കി സൈക്കിളിൽ.. ഗുഡ്സിൽ... കയറ്റുന്ന ക്രൂരവിനോദം...
ചിലർ ചെരുപ്പുമാലയണിയിച്ചും ആഭാസ ഫ്ലക്സടിച്ചും നിർവൃതി കൊള്ളുന്നു....
ആണും പെണ്ണും ഇടകലർന്നുള്ള
ചാട്ടവും തുള്ളലും വേറെയും!!

ഇതു ചെയ്യുന്നതോ ഉത്തമ സമുദായത്തിലെ അംഗങ്ങളെന്നറിയപ്പെടുന്നവരും...
ഒരു യുവാവ് തൻറ ജീവിതത്തിലെ സുപ്രധാന ഘട്ടമായ കുടുംബ ജീവിതത്തിലേക്ക് ഇങ്ങനെയാണോ കാലെടുത്ത് വെക്കേണ്ടത്??

തന്നെ വിശ്വസിച്ച് മാതാ പിതാക്കളോട്
യാത്ര പറഞ്ഞ് തൻറ കൂടെ   കരച്ചിലടക്കാനാവാതെ തേങ്ങികരഞ്ഞ് ഇറങ്ങി പോന്ന ഭാര്യ യെ തൻറ കൂട്ടുകാർക്ക് മുന്നിൽ നടു റോഡിൽ അവഹേളിച്ചാണോ വീട്ടിലേക്ക് ആനയിക്കേണ്ടത്???
ഇസ്ലാം നിർവചിച്ച സന്തുഷ്ട കുടുംബത്തിന് ഇങ്ങനെയാണോ പ്രാരംഭം കുറിക്കേണ്ടത്??

സ്നേഹിതരേ..
ഇത്തരം ആഭാസങ്ങൾക്കെതിരെ കൈ കോർക്കാൻ നമുക്കിനിയും സമയമായില്ലേ... സാംസ്കാരികമായി ഉയർന്നു നാം ഒരുപാട്..
ഈ തിന്മക്കെതിരെ വളർന്നു വരുന്ന യുവതലമുറ ജാഗ്രത പാലിച്ചെങ്കിൽ....

അതോടൊപ്പം വളരെ നല്ല രീതിയിൽ കല്യാണ വീടുകളെ ധാർമ്മികതയുടെ ഉദാത്ത മാതൃകയുടെ വിളനിലമാക്കുന്ന ചെറുപ്പക്കാരെയും
ഇവിടെ വിസ്മരിക്കുന്നില്ല...

നമുക്ക് നല്ലവരാവാം...
മറ്റുള്ളവർക്ക് നന്മ പകരാം
നശ്വരമായ ലോകത്തെ
അനശ്വരമായ
ലോകത്തേക്കുള്ള കൃഷിയിടമാക്കാം...

ആരേയും വിമർശിച്ചതല്ല
ഉണർത്തിയതാണ്...

പ്രാർഥനയിലുണ്ടാവണം
അല്ലാഹു നമ്മെ നന്മയിൽ
ഒരുമിപ്പിക്കട്ടെ... ആമീൻ

കടപ്പാട്
✍️ റബീഅ് ഫൈസി അമ്പലക്കടവ്

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.