Posts

Showing posts from October, 2018

വെള്ളി മോതിരം ധരിക്കൽ എവിടെ? എത്ര..?

   സ്വർണ്ണവും വെള്ളിയും ധരിക്കൽ പുരുഷന് ഹറാമും സ്ത്രീക്ക് അനുവദനീയവുമാണ്. എന്നാൽ വെള്ളി മോതിരം ധരിക്കൽ പുരുഷന് അനുവദനീയമാണ്... ഇമാം നവവി (റ) എഴുതുന്നു: വലത് കൈയ്യിന്റെ ചെറുവിരലിൽ വെള്ളിമോതിരം ധരിക്കൽ പുരുഷന് അനുവദനീയമാണ്. ഇടത് കൈയ്യിന്റെ ചെറുവിരലിലും ധരിക്കാം. ഇത് രണ്ടും നബി *ﷺ* യിൽ സ്വഹീഹായിട്ടുണ്ട്. എങ്കിലും സ്വഹീഹായത് വലതിൽ ധരിക്കലാണ് ശ്രേഷ്ഠമെന്നാണ്. കല്ല് വെച്ചതും അല്ലാത്തതും അനുവദനീയമാണ്... കല്ല് കയ്യിന്റെ മേൽഭാഗത്തും അടിഭാഗത്തുമാവാം. അടിഭാഗത്താവലാണ് ശ്രേഷ്ഠത. മോതിരത്തിൽ കൊത്തിക്കലും അനുവദനീയമാണ്. അല്ലാഹു *ﷻ* ന്റെ ദിക്റായാലും ശരി. നബി *ﷺ* യുടെ മോതിരത്തിൽ കൊത്തിവെച്ചത് മുഹമ്മദുറസൂലുല്ലാഹി എന്നായിരുന്നു. നമ്മുടെ മദ്ഹബിൽ അത് കറാഹത്തല്ല. സ്വന്തം പേരും അതിൽ കൊത്തിവെക്കാം. അല്ലെങ്കിൽ തത്വജ്ഞാന വാചകവുമാവാം... മോതിരം  ചെറുവിരലിൽ ധരിക്കൽ പുരുഷന് സുന്നത്താണെന്നതിൽ മുസ്ലിംകൾ യോജിച്ചിരിക്കുന്നു. സ്വർണ്ണമോതിരം ധരിക്കൽ അനുവദനീയമായതു പോലെ വെള്ളി മോതിരവും വിവാഹിതരായ സ്ത്രീക്കും അല്ലാത്തവൾക്കും ധരിക്കൽ അനുവദനീയമാണ്. തർക്കമന്യേ അതിൽ കറാഹത്തു പോലുമില്ല...   (ശർഹുൽ മുഹദ്ദബ്: 4/464) അല്ലാമാ ബക്