വെള്ളി മോതിരം ധരിക്കൽ എവിടെ? എത്ര..?

   സ്വർണ്ണവും വെള്ളിയും ധരിക്കൽ പുരുഷന് ഹറാമും സ്ത്രീക്ക് അനുവദനീയവുമാണ്. എന്നാൽ വെള്ളി മോതിരം ധരിക്കൽ പുരുഷന് അനുവദനീയമാണ്...

ഇമാം നവവി (റ) എഴുതുന്നു: വലത് കൈയ്യിന്റെ ചെറുവിരലിൽ വെള്ളിമോതിരം ധരിക്കൽ പുരുഷന് അനുവദനീയമാണ്. ഇടത് കൈയ്യിന്റെ ചെറുവിരലിലും ധരിക്കാം. ഇത് രണ്ടും നബി *ﷺ* യിൽ സ്വഹീഹായിട്ടുണ്ട്. എങ്കിലും സ്വഹീഹായത് വലതിൽ ധരിക്കലാണ് ശ്രേഷ്ഠമെന്നാണ്. കല്ല് വെച്ചതും അല്ലാത്തതും അനുവദനീയമാണ്...

കല്ല് കയ്യിന്റെ മേൽഭാഗത്തും അടിഭാഗത്തുമാവാം. അടിഭാഗത്താവലാണ് ശ്രേഷ്ഠത. മോതിരത്തിൽ കൊത്തിക്കലും അനുവദനീയമാണ്. അല്ലാഹു *ﷻ* ന്റെ ദിക്റായാലും ശരി. നബി *ﷺ* യുടെ മോതിരത്തിൽ കൊത്തിവെച്ചത് മുഹമ്മദുറസൂലുല്ലാഹി എന്നായിരുന്നു. നമ്മുടെ മദ്ഹബിൽ അത് കറാഹത്തല്ല. സ്വന്തം പേരും അതിൽ കൊത്തിവെക്കാം. അല്ലെങ്കിൽ തത്വജ്ഞാന വാചകവുമാവാം...

മോതിരം  ചെറുവിരലിൽ ധരിക്കൽ പുരുഷന് സുന്നത്താണെന്നതിൽ മുസ്ലിംകൾ യോജിച്ചിരിക്കുന്നു. സ്വർണ്ണമോതിരം ധരിക്കൽ അനുവദനീയമായതു പോലെ വെള്ളി മോതിരവും വിവാഹിതരായ സ്ത്രീക്കും അല്ലാത്തവൾക്കും ധരിക്കൽ അനുവദനീയമാണ്. തർക്കമന്യേ അതിൽ കറാഹത്തു പോലുമില്ല...
  (ശർഹുൽ മുഹദ്ദബ്: 4/464)

അല്ലാമാ ബക് രി (റ) എഴുതുന്നു: ചെറുവിരൽ എന്നതിൽ മറ്റു വിരലുകൾ ഉൾപ്പെടില്ല. അവകളിൽ ധരിക്കൽ കറാഹത്താകുന്നു. ഒരഭിപ്രായപ്രകാരം ഹറാമും...
  (ഇആനത്തുത്വാലിബീൻ: 2/156)

വലതോ ഇടതോ കൈയ്യിന്റെ ചെറുവിരലിൽ വെള്ളിമോതിരം ധരിക്കൽ പുരുഷന് സുന്നത്താണെന്ന് മേൽ ഉദ്ധരണികളിൽ നിന്ന് മനസ്സിലായി. ചെറുവിരലിലല്ലാത്തതിൽ ധരിക്കൽ സുന്നത്തില്ലാത്തതും കറാഹത്തുമാണ്. ഹറാമാണെന്ന് അഭിപ്രായമുണ്ടെങ്കിലും ഇമാം നവവി (റ) ശർഹുൽ മുസ്ലിംമിൽ ഹറാമില്ലെന്നാണ് പറഞ്ഞത്...

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഒന്നിലധികം വെള്ളിമോതിരം ധരിക്കൽ നിരുപാധികം ഹറാമാകുന്നു. കാരണം, പുരുഷന്റെ മേൽ വെള്ളി അടിസ്ഥാനപരമായി ഹറാമാകുന്നു. ധരിക്കൽ അനുവദനീയമാണെന്ന് സ്വഹീഹായതിലൊഴികെ ഒന്നിനേക്കാൾ കൂടുതൽ സ്വഹീഹായിട്ടില്ല. ഒന്നിലധികം മോതിരം ധരിക്കൽ സ്ത്രീകളുടെയും വിഡ്ഢികളുടെയും അടയാളങ്ങളാകുന്നു...
  (തുഹ്ഫ:3/276)

ചെറുവിരലിൽ വെള്ളിയുടെ ഒരു മോതിരം ധരിക്കൽ സുന്നത്താണ്. ഒന്നിലധികം ഹറാമാണെന്നാണ് മേൽ ഉദ്ധരണിയിൽ നാം തെളിഞ്ഞു കണ്ടത്. സ്ത്രീകൾക്ക് സ്വർണവും വെള്ളിയും ഒന്നിലധികം ധരിക്കാം.

                ( copy )

🔹〰〰〰🔹🔸🔹〰〰〰🔹

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.