Posts

Showing posts from June, 2016

ആയിശാ (റ) യുടെ പുതപ്പ്

മദീനയിലെ  മരം കോച്ചുന്ന ഒരു മഞ്ഞു കാലരാവ്.  അതിശൈത്യത്തിൽ നിന്ന് രക്ഷ നേടാൻ പ്രവാചകൻ തന്റെ പ്രിയ പത്നി ആഇശാബീവിക്ക് മനോഹരമായൊരു പുതപ്പ് സമ്മാനമായി നല്കി. മദീന മുഴുവൻ തണുത്ത് വിറച്ച് നില്ക്കുന്ന ആ രാത്രികളിൽ ഒരു വീട്ടിൽ ഏറ്റവും അവശ്യമായി ഉണ്ടായിരിക്കേണ്ട ആ പുതപ്പിന്റെ മനോഹാരിതയും കൈത്തറിപ്പണികളും തിരിച്ചും മറിച്ചും ആസ്വദിച്ച് കൊണ്ടിരിക്കെ വീട്ട് വാതിൽക്കൽ ഒരു ശബ്ദം. ആരോ കതകിന് മുട്ടുന്നു. മാറോട് ചേർത്ത്പിടിച്ച പുതപ്പുമായി ആഇശാബീവി കതക് തുറന്നപ്പോൾ ഒരു ഫക്കീർ. അസഹനീയമായ തണുപ്പകറ്റാൻ ഒരു തുണിക്കഷ്ണമെങ്കിലും തരണമെന്ന് നബി പത്നിയോട് സങ്കടം പറഞ്ഞപ്പോൾ ഒന്നു മാലോചിക്കാതെ തനിക്കേറ്റവും ഇഷ്ടപ്പെട്ട സുന്ദരമായ ആ പുത്തൻ പുതപ്പ് ഫക്കീറിന് ദാനമായി നല്കി. ആഗതൻ സന്തോഷവാനായി മദീനാ തെരുവിലൂടെ നടന്ന് തുടങ്ങി. നിലാവെളിച്ചത്തിന്റെ മങ്ങിയ ശോഭയിൽ പുതപ്പ് നിവർത്തി നോക്കിയ ഫക്കീർ സ്തബ്ധനായി. ഒരു തുണിക്കഷ്ണത്തിന് പോയ എനിക്ക് ഇത്ര മനോഹരമായ പുതുപുത്തൻ പുതപ്പോ?  അതെടുത്ത് പുതച്ച് തണുപ്പകറ്റി കിടന്നുറങ്ങാൻ അദ്ദേഹത്തിന്റെ  മനസ്സനുവദിച്ചില്ല. കഠിനമായ തണുപ്പ് സഹിച്ച് നേരം വെളുപ്പിച്ചു.  നേരം വെളുത്തപ്പോൾ മദീന സജീവമായി