Posts

Showing posts from April, 2015
നബി ﷺ യുടെ ആഹാര ക്രമം  അവിടുന്നു ഒന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ലൈറ്റിനു ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്.  ഇരുന്നും വലതുകൊണ്ടുമാണു കഴിക്കുകയും കുടിക്കുകയും ചെയ്തിരുന്നത് . കല്പനയും ,  പൊള്ളുന്ന ചൂടോടെയുള്ള ഭക്ഷണം കഴിക്കില്ല. വിരല്‍ പൊള്ളിച്ചും കുടല്‍ ഉരുകിയും ഭക്ഷണം കഴിക്കല്‍ ‘ബറകത്’ കെടുത്തിക്കളയും. പ്ലൈറ്റിനു തന്നോടടുത്ത ഭാഗത്തില്‍ നിന്ന് മാത്രമേ എടുക്കുള്ളു. മൂന്ന് വിരല്‍ മാത്രം ഉപയോഗിച്ചാണ് ആഹാരംകഴിക്കുക,വല്ലപ്പോഴും നാലാം വിരലുമുണ്ടാവും. ഒരു വിരല്‍ മാത്രമോ രണ്ട് വിരല്‍ മാത്രമോ ഉപയോഗിച്ച് ആഹരിക്കുന്നതിനെ വിലക്കി. 🍇 റൊട്ടിയാണ് കഴിക്കാറ്. പഴങ്ങളില്‍ ഏറെ ഇഷ്ടം ബത്തക്കയും, മുന്തിരിയുമായിരുന്നു. എന്നാല്‍ അധികവും അവിടുത്തെ ഭക്ഷണം കാരക്കയും വെള്ളവും തന്നെ. പാലും കാരക്കയും ഒന്നിച്ച് കഴിക്കും 🍐 ചുരങ്ങ ഏറെ ഇഷ്ടമായിരുന്നു. പത്തിരിക്ക് മാംസവും ചുരങ