നബി ﷺ യുടെ ആഹാര ക്രമം
 അവിടുന്നു ഒന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ലൈറ്റിനു ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്.
 ഇരുന്നും വലതുകൊണ്ടുമാണു കഴിക്കുകയും കുടിക്കുകയും ചെയ്തിരുന്നത് . കല്പനയും ,
 പൊള്ളുന്ന ചൂടോടെയുള്ള ഭക്ഷണം കഴിക്കില്ല. വിരല്‍ പൊള്ളിച്ചും കുടല്‍ ഉരുകിയും ഭക്ഷണം കഴിക്കല്‍ ‘ബറകത്’ കെടുത്തിക്കളയും.
പ്ലൈറ്റിനു തന്നോടടുത്ത ഭാഗത്തില്‍ നിന്ന് മാത്രമേ എടുക്കുള്ളു. മൂന്ന് വിരല്‍ മാത്രം ഉപയോഗിച്ചാണ് ആഹാരംകഴിക്കുക,വല്ലപ്പോഴും നാലാം വിരലുമുണ്ടാവും. ഒരു വിരല്‍ മാത്രമോ രണ്ട് വിരല്‍ മാത്രമോ ഉപയോഗിച്ച് ആഹരിക്കുന്നതിനെ വിലക്കി.
🍇 റൊട്ടിയാണ് കഴിക്കാറ്. പഴങ്ങളില്‍ ഏറെ ഇഷ്ടം ബത്തക്കയും, മുന്തിരിയുമായിരുന്നു. എന്നാല്‍ അധികവും അവിടുത്തെ ഭക്ഷണം കാരക്കയും വെള്ളവും തന്നെ. പാലും കാരക്കയും ഒന്നിച്ച് കഴിക്കും
🍐 ചുരങ്ങ ഏറെ ഇഷ്ടമായിരുന്നു. പത്തിരിക്ക് മാംസവും ചുരങ്ങയും കൂട്ട് ചേര്‍ക്കാറുണ്ട്. കറി വെക്കുമ്പോള്‍ കൂടുതല്‍ ചുരങ്ങയിടാന്‍ പറയമായിരുന്നു. ദുഃഖിതന്റെ മനസ്സിന് ബലമേകാന്‍ ചുരങ്ങ ഉപകരിക്കും എന്നാണ് കാരണം പറഞ്ഞത്.
 മാംസത്തിലേക്ക് തലതാഴ്ത്തിപ്പിടിക്കുകയല്ല, മാംസം പൊക്കി വായിലേക്കെത്തിക്കുകയാണ് ചെയ്തിരുന്നത്. മാംസങളിലെ ലിംഗം, വൃഷ്ണ മണി, മൂത്രസഞ്ചി, പിത്തസഞ്ചി തുടങ്ങിയവ ഭക്ഷിക്കില്ല. വെറുപ്പായിരുന്നു അവ. വെള്ളുള്ളി, ഉള്ളി, ദുര്‍ഗന്ധമുള്ള മറ്റ് പച്ചക്കറി ഇവ ഭക്ഷിക്കാറില്ല.
 ‘അജ്വാ’ കാരക്ക വിഷത്തിനും സിഹ്റിനും ശമനമാണെന്ന് അവിടുന്ന് പ്രസ്താവിച്ചു.
 ഭക്ഷണ ശേഷം വിരലുകള്‍കൊണ്ട് പ്ലൈറ്റ് തുടച്ചെടക്കും. വിരല്‍ ഒരോന്നായി ഊമ്പും.
🍹വെള്ളം കുടിക്കുമ്പോള്‍ മൂന്ന് ഘട്ടങ്ങളാക്കിയാണ് കുടിക്കുക. ഒറ്റയടിക്ക് വലിച്ചു കുടിക്കില്ല. പാത്രത്തിലേക്ക് ശ്വാസം വിടുന്നത് തടഞ്ഞിട്ടുണ്ട്. കുടിച്ചതിന്റെ ബാക്കി നല്‍കുക വലത് വശത്തുള്ളവരിലേക്കാണ്. ഇടത് വശത്താണ് ഉന്നതന്മാരുള്ളതെങ്കില്‍ വലത് വശത്തുള്ളവരോടു സമ്മതം വാങ്ങിയതിന് ശേഷമേ ഉന്നതന്മാര്‍ക്ക് നല്‍കുകയുള്ളു.
കടപ്പാട്: ഒരു ഫെയ്സ്ബുക്ക് സുഹ്ർത്ത്.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.