Posts

Showing posts from December, 2018

ബഹു: അത്തിപ്പറ്റ ഉസ്താദ് (റ)

[19/12/2018] ജീവിതംകൊണ്ടു വിശുദ്ധി തെളിയിച്ച പണ്ഡിത ശ്രേഷ്ഠൻ ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാർ. പ്രവൃത്തിപഥത്തിലാണ് വിശുദ്ധി നിലനിൽക്കേണ്ടതെന്ന് ജീവിതംകൊണ്ടു തെളിയിച്ച ശ്രേഷ്ഠനാണ് ഉസ്താദ് അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്‌ലിയാര്‍. അനേകായിരങ്ങള്ക്ക്  ആന്തരികവെളിച്ചം പകരുന്ന ഖാദിരീ-ശാദുലീ ആദ്ധ്യാത്മിക വഴികളുടെ ഗുരുനാഥന്‍,  കമ്പോളതാല്പ ര്യങ്ങളോടും ഭൗതികാഭിനിവേശത്തോടും പുറംതിരിഞ്ഞു നില്ക്കുന്ന വ്യക്തിത്വം, വിനയവും ലാളിത്യവും വിളംബരം ചെയ്യുന്ന ശരീരവും ശരീരഭാഷയും, ഇരുപത്തിയേഴു വർഷം യു.എ.ഇ മതകാര്യവകുപ്പില്‍ സേവനം ചെയ്തിട്ടും ദിർഹമിന്റെയും ദീനാറിന്റെയും പളപളപ്പുയരാത്ത  തനിനാടന്‍ ജീവിതം... അന്വേഷണത്തിന്റെ ആദ്യനാളുകള്‍ 1936 സപ്തംബര്‍18 വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം. പിതാമഹന്‍ പാലകത്ത് മെയ്തീന്കുകട്ടി മുസ്‌ലിയാര്‍ ബഹുഭാഷപണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്നു. ബദര്പടപ്പാട്ട് രചിച്ചിട്ടുണ്ട്. പിതാവ് കോമുമുസ്‌ലിയാര്‍ പണ്ഡിതനും സ്‌കൂള്‍ അദ്ധ്യാപകനുമായിരുന്നു. ഖയ്യൂം എന്ന അറബിപദം ലോപിച്ചാണ് കോമു എന്ന പേരുണ്ടായതെന്ന അഭിപ്രായക്കാരനാണ് അത്തിപറ്റ ഉ