Posts

Showing posts from August, 2011

പെരുന്നാൾ

വ്രതവിശുദ്ധിയുടെ പുണ്യസ്പര്‍ശമേറ്റ വിശ്വാസികള്‍ക്ക് ധര്‍മ്മത്തിലൂന്നിയ കര്‍മങ്ങളുമായി നന്മ ആഘോഷിക്കുകയും ആശംസിക്കുകയും ചെയ്യേണ്ടതുണ്ട്; അതാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ഫിത്വര്‍. കര്‍മ്മനിര്‍വഹണത്തിന്റെ സാഫല്യത്തില്‍ ലോകരക്ഷിതാവായ അല്ലാഹു സുബ്ഹാനഉതആല തന്റെ വിശ്വാസി അടിയാളന്മാര്‍ക്ക് രണ്ടുപെരുന്നാളും മറ്റു അനവധി ദിവ്യമുഹൂര്‍ത്തങ്ങളും കനിഞ്ഞേകി. പെരുന്നാളുകള്‍ ഈദുല്‍ ഫിത്വറും ഈദുല്‍ അള്ഹയുമാണ് :ചെറിയ പെരുന്നാളും ബലി പെരുന്നാളും. രണ്ട് പെരുന്നാളിന്റെയും പൊരുള്‍ സഹനത്തിന്റെ വഴിയില്‍ ആത്മാവിനെ ആത്മീയതയുമായി ബന്ധിപ്പിച്ചതിന്റെ വിജയാഘോഷമാണ്. ചെറിയ പെരുന്നാളില്‍ വ്രതാനുഷ്ഠാനിയുടെ സഹനജീവിതമാണെങ്കില്‍ ബലിപെരുന്നാളില്‍ ഇബ്രാഹിം നബി(അ)യുടെയും കുടുംബത്തിന്റെയും പരിത്യാഗപൂര്‍ണമായ ജീവിത സന്ദര്‍ഭങ്ങളാണ് വിജയ ഭേരി മുഴക്കുന്നത്. ഈ പെരുന്നാളുകള്‍ രണ്ടു ഇസ്‌ലാമിക നിര്‍ബന്ധങ്ങളുമായി ബന്ധിതമാണ്. ബലിപെരുന്നാളാഘോഷം ഇസ്‌ലാമിക പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമതായ ഹജ്ജ് കര്‍മ്മത്തിന്റെ സമയത്താണെങ്കില്‍ ചെറിയ പെരുന്നാളില്‍ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാണ്. അതായത് പെരുന്നാള്‍ ദിവസം സ്വന്തത്തിന്റെയും സ്വകുടുംബത്തിന്റെയു

തിരുവചനങ്ങള്‍

*  സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. *  ഭാര്യയുടെ രഹസ്യങ്ങള് പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില് ഏറ്റവും നീചമായ സ്ഥാനമാണുള്ളത്. *  അല്ലാഹു ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്. *  അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല. *  നിങ്ങള് ദാരിദൃത്തെ ഭയപ്പെടുമ്പോള് ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം. *  ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും. *  മതം ഗുണകാഷയാകുന്നു. *  മതത്തില് നിങ്ങള് പാരുഷ്യം ഉണ്ടാക്കരുത്. *  കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില് പ്പെട്ടവനല്ല. *  വഴിയില് നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്. *  വിവാഹം നിങ്ങള് പരസ്യ പ്പെടുത്തണം. *  ഒരാള് കച്ചവടം പറഞ്ഞതിന്റെ മേല് നിങ്ങള് വിലകൂട്ടി പരയരുത്. *  നിങ്ങള് പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്. *  നിങ്ങള് പരസ്പരം ഭീഷണിപ്പെടുത്തരുത്. *  നിങ്ങള് മര

നോമ്പിന്റെ മഹത്വം

മനുഷ്യ മുസ്ലിം മാനസങ്ങളില്‍ ഒരാത്മിക വിചിന്തനത്തിനുള്ള സന്ദേശമോതിക്കൊണ്ട്, അതിരുകളില്ലാത്ത അനുഗ്രഹവര്‍ഷങ്ങളുമായി ഒരിക്കല്‍കൂടി വിശുദ്ധ റമളാന്‍! ആത്മാവി നെന്ന പോലെ മാനസിക-ശാരീരിക സംശുദ്ധീകരണത്തിനാവശ്യമായ ഒരനുഷ്ഠാന പദ്ധതിയാണ് ഈ പുണ്യമാസത്തിലെ വിശുദ്ധ വ്രതം.  റമളാന്‍ സമാഗതമായാല്‍ ഒരു സത്യവിശ്വാസിക്ക് ഇതില്‍ നിന്ന് വിഘടിച്ചു നില്‍ക്കാന്‍ അവകാശമില്ല. ഇവിടെ കുബേര-കുചേല വ്യത്യാസമില്ല. വെളു ത്തവനും, കറുത്തവനും തമ്മില്‍ അന്തരമില്ല. സര്‍വരും ഇത് അനുഷ്ഠിക്കണം. തന്മൂലം പണത്തിന്റെ മടിത്തട്ടില്‍ അടയിരിക്കുന്നവന് പട്ടിണിയുടെ പിച്ചച്ചട്ടിയിലിരിക്കുന്നവന്റെ ക്ളേശതകളറിയാനും, ജീവിതം ഉദാരമാക്കുവാനും ഇതവസരം നല്‍കുന്നു. വിശുദ്ധ വ്രതത്തെകുറിച്ചുള്ള പരിശുദ്ധ ഖുര്‍ആന്‍ പ്രൌഢമായൊരു പ്രഖ്യാപനമാണ് സൂറത്തുല്‍ ബഖറയിലെ 183,184 സൂക്തങ്ങള്‍: 'ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങളുടെ പൂര്‍വികര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്ക പ്പെട്ടതുപോലെ. നിങ്ങള്‍ ഭക്തരായിത്തീരാന്‍ വേണ്ടി.' നബി(സ) പറയുന്നു: 'വിശ്വാസത്തോടും പ്രതിഫലകാംക്ഷയോടുംകൂടി ഒരാള്‍ റമളാന്‍ നോമ്പനുഷ്ഠിച്ചാല്‍ അവന

ദാനിയേല്‍

ദാനിയേല്‍  നബി. അസ്സലാമു അലൈകും സഹോദരങ്ങളെ ,, നമ്മുടെ നബി മുത്ത്‌ മുഹമ്മദ്‌ മുസ്തഫ (സ) പ്രവാചകരില്‍ അവസാനത്തേതാണല്ലോ ,,, എന്നാല്‍ നമ്മുടെ നബിക്ക് മുൻപ് ജീവിക്കുകയും നമ്മുടെ നബിയുടെ കാലശേഷം മറമാടപ്പെടുകയും ചെയ്യപ്പെട്ട ഒരു നബിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ?. അതാണ്     ദാനിയേല്‍  .   നബി ആണെന്നും അല്ലെന്നും ഈസാ നബിയുടെ ശേഷം ആണെന്നും അല്ല മുൻപ്ന്നുാണെന്നും അഭിപ്രായം ഉണ്ട്. ഏതായാലും ബനീഇസ്രാഈലില്‍ പെട്ട സ്വലിഹായ ഒരു മനുഷ്യനായിരുന്നു അദ്ധേഹം. ലോകം അടക്കിഭരിച്ച  ബുക്ത്നസ്ര്‍ എന്ന   ബാബിലോണിയന്‍  (605-563) bc  രാജാവിന്റെ ക്രൂരതക്ക് ഇടയകേണ്ടി വന്നിട്ടുണ്ട്,  ഉമര്‍ (റ ) കാലഗട്ടത്തില്‍ ഇറാനിലെ തിസ്തര്‍ എന്ന പ്രദേശം  അബൂ മൂസൽ അഷ്അരി(റ)വിന്റെ നേത്രത്വത്തില്‍ ഇസ്ലാമിലേക്ക് ഫതഹു  ആകിയപ്പോള്‍ അവിടെ 300 വര്‍ഷത്തില്‍ അദികം പഴക്കം വന്ന ഒരു മൃതദേഹം കാണാനിടയായി ,ഇത്ര പഴക്കം വന്നിട്ടും അതിനു യാതൊരു കേടുപാടും വന്നിട്ടില്ല , ആ നാട്ടുകാര്‍ അവരുടെ പ്രയാസങ്ങള്‍ വരുമ്പോള്‍ ഈ ശരീരത്തെ സാക്ഷിയാക്കി പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രയാസം തുറവടിയാകുകയും ചെയ്യാറുണ്ടായിരുന്നു , അബൂ മൂസൽ അഷ്അരി (റ) വിവരം