ദാനിയേല്‍

ദാനിയേല്‍ നബി.
അസ്സലാമു അലൈകും

സഹോദരങ്ങളെ ,, നമ്മുടെ നബി മുത്ത്‌ മുഹമ്മദ്‌ മുസ്തഫ (സ) പ്രവാചകരില്‍ അവസാനത്തേതാണല്ലോ ,,, എന്നാല്‍ നമ്മുടെ നബിക്ക് മുൻപ് ജീവിക്കുകയും നമ്മുടെ നബിയുടെ കാലശേഷം മറമാടപ്പെടുകയും ചെയ്യപ്പെട്ട ഒരു നബിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ?.

അതാണ്    ദാനിയേല്‍ .   നബി ആണെന്നും അല്ലെന്നും ഈസാ നബിയുടെ ശേഷം ആണെന്നും അല്ല മുൻപ്ന്നുാണെന്നും അഭിപ്രായം ഉണ്ട്. ഏതായാലും ബനീഇസ്രാഈലില്‍ പെട്ട സ്വലിഹായ ഒരു മനുഷ്യനായിരുന്നു അദ്ധേഹം. ലോകം അടക്കിഭരിച്ച  ബുക്ത്നസ്ര്‍ എന്ന   ബാബിലോണിയന്‍ (605-563)bc  രാജാവിന്റെ ക്രൂരതക്ക് ഇടയകേണ്ടി വന്നിട്ടുണ്ട്,

 ഉമര്‍ (റ ) കാലഗട്ടത്തില്‍ ഇറാനിലെ തിസ്തര്‍ എന്ന പ്രദേശം  അബൂ മൂസൽ അഷ്അരി(റ)വിന്റെ നേത്രത്വത്തില്‍ ഇസ്ലാമിലേക്ക് ഫതഹു  ആകിയപ്പോള്‍ അവിടെ 300 വര്‍ഷത്തില്‍ അദികം പഴക്കം വന്ന ഒരു മൃതദേഹം കാണാനിടയായി ,ഇത്ര പഴക്കം വന്നിട്ടും അതിനു യാതൊരു കേടുപാടും വന്നിട്ടില്ല , ആ നാട്ടുകാര്‍ അവരുടെ പ്രയാസങ്ങള്‍ വരുമ്പോള്‍ ഈ ശരീരത്തെ സാക്ഷിയാക്കി പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രയാസം തുറവടിയാകുകയും ചെയ്യാറുണ്ടായിരുന്നു ,അബൂ മൂസൽ അഷ്അരി(റ) വിവരം ഉമര്‍(റ)നെ  അറിയിക്കുകയും ഉമര്‍ (റ) മറ മാടാൻ കല്ക്കുപ്ൽപ്പിക്കുകയും ചെയ്തു , ഈ മഹാന്‍ മുഹമ്മദ്‌ നബിയുടെ ഉമ്മത്ത്‌ എന്നെ മറമാടണേ എന്ന് ദുആഎചെയ്യാറുണ്ടായിരുന്നു വത്രെ , മാത്രമല്ല ഇയാളെ കുറിച്ച് അറിയിക്കുന്ന ആള്‍ക് നബി (സ) സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തിട്ടുണ്ട്   ....

ശേഷം അബൂ മൂസൽ അഷ്അരി  (റ ) തിസ്തര്‍ എന്ന പ്രക്രതി രമണീയമായ  സ്ഥലത്ത്  പതിനാലോളം കബറുകള്‍ തീർക്കുകയും ഏതോ ഒന്നില്‍  ആരും അറിയാതെ ആ മയ്യത്ത് മറമാടുകയും ചെയ്തു., നമ്മുടെ നബിയുടെ മുമ്പ് ജനിക്കുകയും നബിയുടെ ഉമ്മത്ത്‌ മറമാടുകയും ചെയ്ത നബിയാണ്  ദാനിയേല്‍ ,

തിസ്തര്‍ എന്ന ഇറാനിയന്‍ പ്രദേശത്തെ കുറിച്ച് അറിയാന്‍ http://www.marefa.org/index.php/%D8%AA%D8%B3%D8%AA%D8%B1%D8%8C_%D8%A7%D9%84%D8%A3%D8%AD%D9%88%D8%A7%D8%B2   എന്നതില്‍ ക്ലിക്ക്‌ ചെയ്യുക



ദാനിയേല്‍  കുറിച്ചറിയാന്‍  http://www.ahlalhdeeth.com/vb/showthread.php?t=113858
(കടപ്പാട് ബിന്‍ ഹൈദര്‍)

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.