Posts

Showing posts from December, 2012

സൂറത്തുല്‍ കഹ്ഫ് സാരോപദേശങ്ങളുടെ കഥാഖ്യാനം

വി ശുദ്ധ ഖുര്‍ആനിലെ സുപ്രധാന അധ്യായങ്ങളിലൊന്നാണ് സൂറത്തുല്‍ കഹ്ഫ്. പ്രവാചകര്‍(സ) തങ്ങളുടെ മക്കാജീവിത വേളയില്‍ അവതീര്‍ണ്ണമായ ഈ അധ്യായത്തിന്റെ അല്‍കഹ്ഫ് എന്ന നാമ ലബ്ധിതന്നെ അതുള്‍ക്കൊള്ളുന്ന ഒരു സുപ്രധാന ചരിത്ര സംഭവവുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. നിശ്ചയദാര്‍ഢ്യവും, ദൈവ ഭക്തിയും കൈമുതലാക്കിയവരെ വഴി നടത്താന്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും അല്ലാഹു കൂടെയുണ്ടാകുമെന്ന അലംഘനീയ പ്രഖ്യാപനത്തിന്റെ സന്ദേശമാണ് ആ ചരിത്രം നമുക്ക് നല്‍കുന്നത്. അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും ,ആ വിശ്വാസത്തിനു മുന്നില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ ചങ്കൂറ്റത്തോടെ നേരിടാന്‍ തീരുമാനിച്ചിറങ്ങുകയും ചെയ്ത ഒരു പറ്റം യുവാക്കളുടെ ദീരോദാത്തമായ സംഭവ കഥയാണ് ഈ സൂറത്തിലൂടെ ആദ്യമായി അല്ലാഹു പറയുന്നത് . തങ്ങളുടെ വിശ്വാസ സംഹിതയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയ ഭരണാധികാരിക്കുമുന്നില്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുമെന്ന ഘട്ടത്തില്‍ വിശ്വാസ സംരക്ഷണാര്‍ത്ഥം ഏഴു പേരടങ്ങുന്ന ഒരു ചെറുസംഘം യുവാക്കള്‍ നാട്ടില്‍ നിന്ന് യാത്ര തിരിച്ചു. ഭരണാധികാരിയുടെ നിരീക്ഷണ സംവിധാനങ്ങള്‍ക്കുമുന്നില്‍ വഴിയടഞ്ഞു പോയ അക്കൂട്ടം ഒരു അസന്നിഗ്ദ ഘട്ടത്തില്