Posts

Showing posts from September, 2011

തിരുവചനങ്ങൾ

*  സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. *  ഭാര്യയുടെ രഹസ്യങ്ങൾ പുറത്ത് പറയുന്ന പുരുഷന്ന് അന്ത്യനാളിൽ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്. *  അല്ലാഹു ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്. *  അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല. *  നിങ്ങൾ ദാരിദൃത്തെ ഭയപ്പെടുമ്പോൾ നല്‍കുന്ന ദാനമാണ് ദാനങ്ങളിൾ ഉത്തമം. *  ദരിദ്രന്ന് നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും. *  മതം ഗുണകാഷയാകുന്നു. *  മതത്തിൽ നിങ്ങൾപാരുഷ്യം ഉണ്ടാക്കരുത്. *  കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽപ്പെട്ടവനല്ല. *  വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്. *  വിവാഹം നിങ്ങൾ പരസ്യ പ്പെടുത്തണം. *  ഒരാൾ കച്ചവടം പറഞ്ഞതിന്റെ മേൽ നിങ്ങൾവിലകൂട്ടി പരയരുത്. *  നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്. *  നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്. *  നിങ്ങൾ മരിച്ചവന്റെ പേരിൽ അ