തിരുവചനങ്ങൾ

*  സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
*  ഭാര്യയുടെ രഹസ്യങ്ങൾ പുറത്ത് പറയുന്ന പുരുഷന്ന് അന്ത്യനാളിൽ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
*  അല്ലാഹു ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
*  അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
*  നിങ്ങൾ ദാരിദൃത്തെ ഭയപ്പെടുമ്പോൾ നല്‍കുന്ന ദാനമാണ് ദാനങ്ങളിൾ ഉത്തമം.
*  ദരിദ്രന്ന് നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
*  മതം ഗുണകാഷയാകുന്നു.
*  മതത്തിൽ നിങ്ങൾപാരുഷ്യം ഉണ്ടാക്കരുത്.
*  കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽപ്പെട്ടവനല്ല.
*  വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
*  വിവാഹം നിങ്ങൾ പരസ്യ പ്പെടുത്തണം.
*  ഒരാൾ കച്ചവടം പറഞ്ഞതിന്റെ മേൽ നിങ്ങൾവിലകൂട്ടി പരയരുത്.
*  നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
*  നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്.
*  നിങ്ങൾ മരിച്ചവന്റെ പേരിൽ അലമുറ കൂട്ടരുത്.
*  മരിച്ചവരെ പറ്റി നിങ്ങൾ കുറ്റം പറയരുത്.
*  നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
*  ഒരുവൻ രോഗിയായാൽ അവനെ സന്ദര്‍ശിക്കണം..
*  ആരെങ്കിലും ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം.
*  പരസ്പരം കരാറുകൾ പാലിക്കണം.
*  അതിഥികളെ ആദരിക്കണം.
*  അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
*  ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
*  തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളിൽ ഞാൻ ശത്രുതയിലായിരിക്കും.
*  വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവൻ അതീവ ഭാഗ്യവാനാണു`.
*  അധികാരം അനര്‍ഹരിൽ കണ്ടാൽ നിങ്ങൾ അന്ത്യനാളിനെ പ്രതീക്ഷിക്കുക.
*  ഭരണാധികാരിയുടെ വഞ്ചനെയെക്കാൾ കടുത്ത വഞ്ചനയില്ല.
*  മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങൾ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മിൽ യാതൊരു മറയും ഇല്ല.
*  നിങ്ങളിൽ ശ്രേഷ്ടൻ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
*  ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
*  നിങ്ങൾ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോൾ ദൈവ സിംഹാസനം പോലും വിറക്കും
*  സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതിൽ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
*  ധനം എല്ലാവര്‍ക്കും നല്‍കാൻ കഴിയില്ല. എന്നാൽ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാൻ കഴിയും.
*  ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
*  അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തിൽ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
*  സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്.
*  ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
*  ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
*  മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അത് അടക്കി നിര്‍ത്തുന്നവനാണ്
ശക്തൻ.
*  കോപം വന്നാൽ മൌനം പാലിക്കുക.
*  നിങ്ങൾ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
*  മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതിൽ നിങ്ങള്‍ക്ക് പുണ്യമുണ്ട്.
*  നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കിൽ നിങ്ങളും കുട്ടികളെ പോലെയാവുക.
*  നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൽ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
*  മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
*  ഒരാൾ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാൽ അന്ത്യ നാളിൽ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
*  തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
*  ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
*  മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
*  പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയിൽ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
*  പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാൻ പ്രേരിപ്പിക്കും.
*  മുഖസ്തുതി പറയുന്നവന്റെ വായിൽ മണ്ണു വാരിയിടണം.
*  സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണമില്ല.
*  പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാൽ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങൾ വിശ്രമിക്കരുത്.

(കടപ്പാട് Abdul Jabbar.M )

Comments

  1. good work
    allahu e kalpanakal anusarichu jeevikan thoufeeq cheyyatte

    ReplyDelete
  2. നാഥന്‍ തൌഫീഖ്‌ നല്‍കട്ടെ ...

    ReplyDelete

Post a Comment

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.