Posts

Showing posts from March, 2017

"വേനൽ"

*വേനൽ* വരണ്ടുണങ്ങിയ മണ്ണിതിൽ, വറ്റി വരണ്ട കിണറുകൾ, വാടിയുറങ്ങിയ     വൃക്ഷശിഖരങ്ങൾ, വർഷിക്കണം മഴ നാടിതിൽ ' മലയിറങ്ങുന്ന വന്യ ജീവി ക ൾ, മരണമടയുന്ന ചെറു ജീവികൾ, മണ്ണിതിൽ വസിക്കുന്ന    ജീവികൾക്കൊക്കെ വർഷിക്കണം മഴ നാടിതിൽ, ആവതില്ല പുറത്തിറങ്ങാൻ, അന്നം തേടാനും ഉപജീവനത്തിനും, അമ്പരം തരുന്ന തീച്ചൂടിനാൽ, പൊള്ളിടും ദേഹവും മനവും. തേടുന്നിതാ ഞങ്ങളൊന്നിച്ച്, തേങ്ങിയേങ്ങിക്കരഞ്ഞ് കരഞ്ഞ്, തേട്ടം നീ കേൾക്കാതിരുന്നാൽ, തോറ്റിടും സാധുക്കൾ ഞങ്ങൾ. വരുത്തിവെച്ച ദോഷങ്ങൾ പൊറുത്ത് തന്ന്, വർഷിക്കണം നിൻ കാരുണ്യം ഞങ്ങളിൽ, വൃദ്ധരെയും പൈതങ്ങളേയും ഇതര ജീവികളെയും മുൻനിറുത്തി തേടുന്നു ഞങ്ങൾ, വർഷിക്കണം മഴ ഞങ്ങളിൽ.                       (PMS, 14/3/17)