Posts

Showing posts from May, 2020

ലൈലത്തുൽ ഖദ്റ്

വളരെ പ്രധാനപ്പെട്ട ദിനരാത്രങ്ങളാണ് നമുക്ക് മുന്നിലുള്ളത്. പുണ്യമായ  ലൈലതുൽ ഖദ്റി ൻ്റെ രാത്രി. ഖുർആൻ ഇറക്കപ്പെട്ട രാത്രി. ആയിരം മാസങ്ങളേക്കാൾ പ്രാധാന്യമുള്ള ലൈലത്തുൽ ഖദ്റി ൻ്റെ രാത്രി. റമദാൻ മാസത്തിലെ  അവസാനത്തെ പത്ത്ദിവസങ്ങളിലാണ് ലൈലത്തുൽ ഖദ്റിനെ  പ്രതീക്ഷിക്കുന്നത്. ഇതെന്നാണെന്നതിൽ ഒരുപാട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും . "അവസാനത്തെ പത്തിൽ നിങ്ങളതിനെ പ്രതീക്ഷിക്കുക അതിലെ ഒറ്റയായ ദിനങ്ങളിൽ പ്രത്യേകിച്ചും ലൈലത്തുൽ ഖദർ നിങ്ങൾ  പ്രതീക്ഷിക്കുക" എന്ന ഹദീസ്കാരണം, ഈ രാവുകളിലെ ഒറ്റയായ  ദിനങ്ങളിലാണ് പ്രധാനമായും ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കപ്പെടുന്നത്. റമദാനിലെ അവസാനത്തെ പത്തായാൽ  അതിലെ രാത്രികളെ നബി തങ്ങൾ (സ്വ) ഹയാത്താക്കുകുകയും (പുലരുംവരഇബാദത്തുകളിൽ മുഴുകുക.) തൻറെ കുടുംബങ്ങളെ വിളിച്ചുണർത്തുകയും ഇബാദത്തിനു വേണ്ടി നബിതങ്ങൾ (സ്വ)   പ്രത്യേകം തെയ്യാറെടുപ്പ് നടത്തുകയും ചെയ്യൽ പതിവായിരുന്നു എന്ന് ആയിശാബീവി (റ) പറയുന്നു. റമദാനിലെ രാവുകളെ ഇബാദത്ത് കൊണ്ട് ധന്യമാക്കുമ്പോൾ കഴിഞ്ഞുപോയ സകല പാപങ്ങളും പൊറുക്കപ്പെടും എന്ന് ഹദീസിലുണ്ട്.  നാം ചെയ്യുന്ന അമല് ലൈലത്തുൽ ഖദ്റിൽ ഒത്തുവന്നാൽ പ്രസ്തുത അമല് ആയിരം

ബദ്റ് സ്മരണകൾ

മദീനയിലേക്ക് ഹിജ്റ പോയ നബിയേയും മുസ്ലിങ്ങളെയും ആക്രമിക്കണം. ഇത് ഖുറൈശികളുടെ എക്കാലത്തെയും ചിന്തയായിരുന്നു. അതിനുവേണ്ടി അവർ ആവുന്നതെല്ലാം ചെയ്തു. പലരെയും കരുവാക്കി  വേണ്ടതെല്ലാം ചെയ്തു കൊണ്ടിരുന്നു. നബിയേയും അനുയായികളെയും ആക്രമിക്കണം അതിൻറെ ഭാഗമായി അവരുടെ വരുമാനമാർഗ്ഗമായ ആടുകളെയും മറ്റും ശത്രുക്കൾ പിടിച്ചെടുക്കുകയും ചെയ്യൽ പതിവായിരുന്നു.  മക്കയിൽ നിന്ന് മുസ്ലിംകൾ പോരുമ്പോൾ അവരുടെ സ്വത്തുവകകളും കച്ചവടങ്ങളും എല്ലാം  ഉപേക്ഷിച്ചാണ് പോന്നിരുന്നത്. അതെല്ലാം പിടിച്ചെടുത്ത് ഖുറൈശികൾ ഒരു മൂലധനമാക്കി യുദ്ധ ഫണ്ട് രൂപീകരിക്കുകയും അത് വ്യാപാരത്തിൽ ഉപയോഗിച്ച് മുസ്ലിങ്ങളെ ശക്തമായി എതിർക്കാൻ ആവശ്യമായ ഫണ്ടുകൾ ഉണ്ടാക്കുവാൻ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഖുറൈശികളുടെ ഒരു കച്ചവട സംഘം മദീനയുടെ അരികിലൂടെ വരുന്നുണ്ടെന്ന്  വിവരമറിഞ്ഞ നബിയും കൂട്ടരും തങ്ങളുടെ പിടിച്ചടക്കിയ സ്വത്തിൽ നിന്നും ആകുന്നത്  സ്വന്തമാക്കുക എന്ന ഉദ്ദേശത്തിൽ കച്ചവടസംഘത്തെ ലക്ഷ്യമാക്കി  പുറപ്പെട്ടു. ഈ വിവരമറിഞ്ഞഖുറൈശികൾ വഴി മാറിപ്പോയി രക്ഷപ്പെട്ടു. എന്നാൽ ഒരു ദൂതൻ ഈ വിവരം തെറ്റായ രൂപത്തിൽ മക്ക ഖുറൈശികളെ അറിയിക്കുകയും അവർ  ഒരു യുദ്ധത്തിന്ന് ഒരുങ

ബദ്ര്‍ ശുഹദാക്കള്‍ വെളിച്ചത്തിന് കാവല്‍ നിന്നവര്‍

ബദ്ര്‍ ശുഹദാക്കള്‍  വെളിച്ചത്തിന് കാവല്‍ നിന്നവര്‍  ബദ്ര്‍, ഇസ്‌ലാം ചരിത്രത്തിലെ ഉജ്വല സംഭവം. സാഭിമാനം സത്യവിശ്വാസികളെന്നും ബദ്ര്‍ സ്മരിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കെന്നും പ്രതീക്ഷയും പ്രത്യാശയും പകരുന്നതാണ് ബദ്‌രീങ്ങള്‍. പള്ളി സംരക്ഷണത്തിനായി പാറനമ്പിയുമായി ഏറ്റുമുട്ടാന്‍ പള്ളിയങ്കണത്തിലെത്തിയ പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്ക് മഹാനായ യൂസുഫ് മുസ്‌ലിയാര്‍ ബദ്‌രീങ്ങളുടെ പോരാട്ടം പകര്‍ന്നുകൊടുത്തത് ചരിത്രം.  🐪🐎സര്‍വായുധസജ്ജരായ ആയിരത്തോളം പേരായിരുന്നു ശത്രുക്കള്‍. മുസ്‌ലിങ്ങളാകട്ടെ, മുന്നൊരുക്കമില്ലാത്ത, കാര്യമായ ആയുധങ്ങളും സാധനസാമഗ്രികളുമില്ലാത്ത കേവലം 313 പേരും. 207 അന്‍സ്വാറുകളും ബാക്കി മുഹാജിറുകളും. ഭൗതിക സജീകരണങ്ങളില്ലെങ്കിലും അവര്‍ക്ക് ആദര്‍ശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും അനുപമവിജയവും ലഭിച്ചു.  💥ശത്രുക്കളില്‍നിന്ന് പ്രധാന നേതാക്കളടക്കം 70 പേര്‍ കൊല്ലപ്പെട്ടു. 74 പേര്‍ പിടിക്കപ്പെട്ടു.  മുസ്‌ലിം പക്ഷത്തുനിന്നു രക്തസാക്ഷികളായവര്‍ 14 പേര്‍. ആറു മുഹാജിറുകളും എട്ട് അന്‍സ്വാറുകളും. അവരെ ലഘുവായി പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇബ്‌നു ഹിശാം(റ)വിന്റെ സ

ചില മുൻകരുതലുകൾ

🎾 #ഭക്ഷണം തികയില്ല എന്ന് ഭയപ്പെട്ടാൽ സൂറത്തുൽ ഖുറൈശ് ഓതി ഊതുക. ബറകത്ത് വർദ്ധിക്കും. 🎾 വാതിൽ അടക്കുമ്പോൾ ബിസ്മി ചൊല്ലുക. 🎾 സ്വുബ്ഹിയുടെ മുമ്പത്തെ രണ്ട് റകഅത്തിന് ശേഷം വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കലും ആ സമയം ഖബറിലെ കിടത്തത്തെ ഓർക്കലും اَللَّهُمَّ رَبَّ جِبْرِيلَ وَمِيكاَئِيل وَإِسْرَافِيلَ وَمُحَمَّدٍ صلي الله عليه وسلم اَجِرْنِي مِنَ النَّار എന്ന് പറയലും സുന്നത്താണ്. 🎾 വീട്ടിൽ പ്രവേശിക്കുമ്പോൾ വലത് കാലും വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇടത് കാലുമാണ് ആദ്യം വെക്കേണ്ടത്. 🎾 വീട്ടിൽ നിന്നിറങ്ങുമ്പോൾ بِسْمِ اللَّهِ تَوَكَّلْتُ عَلَي اللَّهِ لاَحَوْلَ وَلاَقُوَّةَ اِلاَّ بِاللَّه എന്ന് പറയാൻ മറക്കാതിരിക്കുക. 🎾 ചെരുപ്പ് ധരിക്കുമ്പോൾ ആദ്യം വലത് കാലിലും അഴിക്കുമ്പോൾ ഇടത് കാലിൽ നിന്നുമാണ് സുന്നത്ത്.  🎾 മുൻഭാഗത്ത് തുപ്പൽ കറാഹത്താണ്. 🎾 അന്യരെ കുറ്റം പറയാനോ കേൾക്കാനോ പാടില്ല. അത്തരം ഒരുമിച്ച് ചേരലിൽ നിന്ന് ഒഴിവാകുക. 🎾 സ്വുബ്ഹി, മഗ്രിബ് എന്നീ നിസ്ക്കാരങ്ങൾക്കു ശേഷം, اَللَّهُمَّ اَجِرْنِي مِنَ النَّار എന്ന് 7 തവണ ചൊല്ലുക. 🎾 സൂറത്തുൽ വാഖിഅ രാത്രിയിൽ പതിവാക്കുക. ഐശ്വര്യം ലഭിക്കും. ദാരിദ്ര്യം ഇല്ലാതാ