ബദ്റ് സ്മരണകൾ


മദീനയിലേക്ക് ഹിജ്റ പോയ നബിയേയും മുസ്ലിങ്ങളെയും ആക്രമിക്കണം. ഇത് ഖുറൈശികളുടെ എക്കാലത്തെയും ചിന്തയായിരുന്നു. അതിനുവേണ്ടി അവർ ആവുന്നതെല്ലാം ചെയ്തു. പലരെയും കരുവാക്കി  വേണ്ടതെല്ലാം ചെയ്തു കൊണ്ടിരുന്നു. നബിയേയും അനുയായികളെയും ആക്രമിക്കണം അതിൻറെ ഭാഗമായി അവരുടെ വരുമാനമാർഗ്ഗമായ ആടുകളെയും മറ്റും ശത്രുക്കൾ പിടിച്ചെടുക്കുകയും ചെയ്യൽ പതിവായിരുന്നു. 

മക്കയിൽ നിന്ന് മുസ്ലിംകൾ പോരുമ്പോൾ അവരുടെ സ്വത്തുവകകളും കച്ചവടങ്ങളും എല്ലാം  ഉപേക്ഷിച്ചാണ് പോന്നിരുന്നത്.

അതെല്ലാം പിടിച്ചെടുത്ത് ഖുറൈശികൾ ഒരു മൂലധനമാക്കി യുദ്ധ ഫണ്ട് രൂപീകരിക്കുകയും അത് വ്യാപാരത്തിൽ ഉപയോഗിച്ച് മുസ്ലിങ്ങളെ ശക്തമായി എതിർക്കാൻ ആവശ്യമായ ഫണ്ടുകൾ ഉണ്ടാക്കുവാൻ ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഖുറൈശികളുടെ ഒരു കച്ചവട സംഘം മദീനയുടെ അരികിലൂടെ വരുന്നുണ്ടെന്ന്  വിവരമറിഞ്ഞ നബിയും കൂട്ടരും തങ്ങളുടെ പിടിച്ചടക്കിയ സ്വത്തിൽ നിന്നും ആകുന്നത്  സ്വന്തമാക്കുക എന്ന ഉദ്ദേശത്തിൽ കച്ചവടസംഘത്തെ ലക്ഷ്യമാക്കി  പുറപ്പെട്ടു. ഈ വിവരമറിഞ്ഞഖുറൈശികൾ വഴി മാറിപ്പോയി രക്ഷപ്പെട്ടു. എന്നാൽ ഒരു ദൂതൻ ഈ വിവരം തെറ്റായ രൂപത്തിൽ മക്ക ഖുറൈശികളെ അറിയിക്കുകയും അവർ  ഒരു യുദ്ധത്തിന്ന് ഒരുങ്ങി സർവ്വ സന്നാഹത്തോടുകൂടി എന്തിനും തയ്യാറായി വരുകയുംചെയ്തു.

 അവർ ആയിരത്തോളം പേരുണ്ടായിരുന്നു സർവ്വ സന്നാഹങ്ങളോടും കൂടി ദിവസങ്ങളോളം തങ്ങേണ്ടി വന്നാൽ പോലും പ്രയാസപ്പെടാതിരിക്കാൻ  വേണ്ട ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ  തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയായിരുന്നു അവർ വന്നത്. മുസ്ലിങ്ങളാവട്ടെ യുദ്ധത്തിൻ്റെ ഒരു പ്രതീക്ഷയും ഇല്ലാതെ സാധാരണ അറബികൾ കൈവശം വെക്കുന്ന ഉറയിലിട്ട വാൾ പോലും എല്ലാവരുടെ വശവും ഇല്ലാത്ത, ആൾബലവും  ആയുധബലവും കുറഞ്ഞ ഒരു സംഘമായിരുന്നു. കേവലം 60 പടയങ്കി രണ്ടു കുതിര 70 ഒട്ടകം എന്നിങ്ങനെ വളരെ കുറഞ്ഞ സാമഗ്രികളുടെ ഉണ്ടായിരുന്നുള്ളൂ മുസ്ലിം പക്ഷത്ത്. യുദ്ധം നടന്നു.ഹിജ്റ രണ്ടാം വർഷം റമളാൻ മാസം 17 നായിരുന്നു ഈ സംഭവം. മുസ്ലിംകൾ വിചയിച്ചു. മുസ്ലിം പക്ഷത്ത് 14 പേര് ശഹീദായി. ശത്രുക്കൾ 70 പേരും.

വളരെ ചുരുങ്ങിയ സംഘമായിരുന്നിട്ടു പോലും അത്രയും വലിയ സംഘത്തോട് പൊരുതി ജയിച്ചത് ആയുധങ്ങളുടെ ആധിക്യം കൊണ്ടോ ആൽബലം കൊണ്ടോ ആയിരുന്നില്ല. ആയിരത്തോളം വരുന്ന സംഘത്തോട്  കേവലം 313 പേര് വിജയിച്ചത്  അവരുടെ അർപ്പണബോധം, നിഷ്കളങ്കമായ അല്ലാഹുവിനോടും അവൻറെ പ്രവാചകനോടുള്ള ഇഷ്ടം, സ്നേഹം,  ഇതെല്ലാം കൊണ്ടായിരുന്നു. അതായിരുന്നു അവരുടെ ആയുധം അതുകൊണ്ടുതന്നെ ആയിരത്തിലധികം വരുന്ന മലക്കുകളെ ഇറക്കി അല്ലാഹു അവർക്ക് ബദ്റിൽ വിജയം കൊടുത്തു.ആ അർപ്പണബോധം നമുക്കും ഉണ്ടാവണം. അതാണ് ബദർ നമുക്ക് നൽകുന്ന വലിയ പാഠം. നാം നിൽക്കേണ്ടത് നിൽക്കുക, ചെയ്യേണ്ടത് ചെയ്യുക,  കറകളഞ്ഞ ഈമാൻ വിശ്വാസം മുറുകെപിടിക്കുക നിലനിർത്തുക, നേതൃത്വത്തെ അംഗീകരിക്കുക. എന്നാൽ റബ്ബിൽ നിന്നുള്ള വലിയ സഹായം നമുക്കും ലഭിക്കും.

അല്ലാഹു തൗഫീഖ് നൽകട്ടെ ..ആമീൻ 

------------------------------------------------

pms bapputhangal.Maliyakkal.

------------------------------------------------

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.