ലൈലത്തുൽ ഖദ്റ്

വളരെ പ്രധാനപ്പെട്ട ദിനരാത്രങ്ങളാണ് നമുക്ക് മുന്നിലുള്ളത്. പുണ്യമായ ലൈലതുൽ ഖദ്റിൻ്റെ രാത്രി. ഖുർആൻ ഇറക്കപ്പെട്ട രാത്രി. ആയിരം മാസങ്ങളേക്കാൾ പ്രാധാന്യമുള്ള ലൈലത്തുൽ ഖദ്റിൻ്റെ രാത്രി.

റമദാൻ മാസത്തിലെ  അവസാനത്തെ പത്ത്ദിവസങ്ങളിലാണ് ലൈലത്തുൽ ഖദ്റിനെ  പ്രതീക്ഷിക്കുന്നത്.

ഇതെന്നാണെന്നതിൽ ഒരുപാട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും .

"അവസാനത്തെ പത്തിൽ നിങ്ങളതിനെ പ്രതീക്ഷിക്കുക അതിലെ ഒറ്റയായ ദിനങ്ങളിൽ പ്രത്യേകിച്ചും ലൈലത്തുൽ ഖദർ നിങ്ങൾ  പ്രതീക്ഷിക്കുക" എന്ന ഹദീസ്കാരണം, ഈ രാവുകളിലെ ഒറ്റയായ  ദിനങ്ങളിലാണ് പ്രധാനമായും ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കപ്പെടുന്നത്.

റമദാനിലെ അവസാനത്തെ പത്തായാൽ  അതിലെ രാത്രികളെ നബി തങ്ങൾ (സ്വ) ഹയാത്താക്കുകുകയും (പുലരുംവരഇബാദത്തുകളിൽ മുഴുകുക.) തൻറെ കുടുംബങ്ങളെ വിളിച്ചുണർത്തുകയും ഇബാദത്തിനു വേണ്ടി നബിതങ്ങൾ (സ്വ)   പ്രത്യേകം തെയ്യാറെടുപ്പ് നടത്തുകയും ചെയ്യൽ പതിവായിരുന്നു എന്ന് ആയിശാബീവി (റ) പറയുന്നു.

റമദാനിലെ രാവുകളെ ഇബാദത്ത് കൊണ്ട് ധന്യമാക്കുമ്പോൾ കഴിഞ്ഞുപോയ സകല പാപങ്ങളും പൊറുക്കപ്പെടും എന്ന് ഹദീസിലുണ്ട്. 

നാം ചെയ്യുന്ന അമല് ലൈലത്തുൽ ഖദ്റിൽ ഒത്തുവന്നാൽ പ്രസ്തുത അമല് ആയിരം മാസം ചെയ്തത പ്രരതിഫലമുണ്ട്  എന്നന് ഖുർആൻ പറയുന്നു.

"ആയിരം മാസങ്ങളേക്കാൾ പ്രാധാന്യമുള്ള ലൈലത്തുൽ ഖദ്റിൽ നാം അതിനെ (ഖുർആനിനെ) ഇറക്കിയിരിക്കുന്നു."

വരാനിരിക്കുന്ന ദിനരാത്രങ്ങൾ അതിപ്രധാനമാണ്. അവ പാഴാക്കരുത്.

 ലൈലതുൽ ഖദ്റ് ൻ്റെ രാത്രികളെ ഇബാദത്തുകളിലും ഖുർആൻ പാരായണത്തിലും മറ്റു സൽകർമങ്ങളിലും ഉപയോഗപ്പെടുത്തണം. നാഥൻ തുണക്കട്ടെ..ആമീൻ .

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.