നോമ്പിന്റെ മഹത്വം


മനുഷ്യ മുസ്ലിം മാനസങ്ങളില്‍ ഒരാത്മിക വിചിന്തനത്തിനുള്ള സന്ദേശമോതിക്കൊണ്ട്, അതിരുകളില്ലാത്ത അനുഗ്രഹവര്‍ഷങ്ങളുമായി ഒരിക്കല്‍കൂടി വിശുദ്ധ റമളാന്‍! ആത്മാവി നെന്ന പോലെ മാനസിക-ശാരീരിക സംശുദ്ധീകരണത്തിനാവശ്യമായ ഒരനുഷ്ഠാന പദ്ധതിയാണ് ഈ പുണ്യമാസത്തിലെ വിശുദ്ധ വ്രതം.
 റമളാന്‍ സമാഗതമായാല്‍ ഒരു സത്യവിശ്വാസിക്ക് ഇതില്‍ നിന്ന് വിഘടിച്ചു നില്‍ക്കാന്‍ അവകാശമില്ല. ഇവിടെ കുബേര-കുചേല വ്യത്യാസമില്ല. വെളു ത്തവനും, കറുത്തവനും തമ്മില്‍ അന്തരമില്ല. സര്‍വരും ഇത് അനുഷ്ഠിക്കണം. തന്മൂലം പണത്തിന്റെ മടിത്തട്ടില്‍ അടയിരിക്കുന്നവന് പട്ടിണിയുടെ പിച്ചച്ചട്ടിയിലിരിക്കുന്നവന്റെ ക്ളേശതകളറിയാനും, ജീവിതം ഉദാരമാക്കുവാനും ഇതവസരം നല്‍കുന്നു.

വിശുദ്ധ വ്രതത്തെകുറിച്ചുള്ള പരിശുദ്ധ ഖുര്‍ആന്‍ പ്രൌഢമായൊരു പ്രഖ്യാപനമാണ് സൂറത്തുല്‍ ബഖറയിലെ 183,184 സൂക്തങ്ങള്‍: 'ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങളുടെ പൂര്‍വികര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്ക പ്പെട്ടതുപോലെ. നിങ്ങള്‍ ഭക്തരായിത്തീരാന്‍ വേണ്ടി.' നബി(സ) പറയുന്നു: 'വിശ്വാസത്തോടും പ്രതിഫലകാംക്ഷയോടുംകൂടി ഒരാള്‍ റമളാന്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ ഗതകാലദോഷങ്ങള്‍ പൊറുക്കപ്പെടും. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാകുന്നു. തീര്‍ച്ചയായും സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു കവാടമുണ്ട്. നോമ്പനുഷ്ഠിച്ചവര്‍ക്ക് മാത്രമേ ഇതിലൂടെ പ്രവേശനമുള്ളൂ' (ബുഖാരി, മുസ്ലിം). 

കരോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ്. അര്‍ബുദം, അര്‍ശസ്സ്, ആസ്തമ, വാതം, രക്തസമ്മര്‍ദം എന്നിവ ബാധിച്ച നിരവധി രോഗികളെ ഏതാനും ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ താന്‍ സുഖപ്പെടുത്തിയതായി അമേരിക്കയിലെ ഡോക്ടര്‍ ഹെര്‍ബര്‍ട്ട് ഷെല്‍ട്ടന്‍ തന്റെ ഗ്രന്ഥത്തില്‍ സലക്ഷ്യം സമര്‍ഥിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ആത്മിക ശുദ്ധിക്കു പുറമെ ആരോഗ്യം ആഗ്രഹിക്കുന്നവനുകൂടി അവഗണിക്കാനാവാത്ത ഒരു ചികിത്സ കൂടിയാണ് ഇസ്ലാമിലെ നോമ്പ് എന്നുള്ളത് ഇന്ന് ഒരു അവിതര്‍ക്കിത വിഷയമായി മാറിയിരിക്കുന്നു.
(കടപ്പാട് skssf.tk).

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.