മുഹർറത്തിലെ നോമ്പ് .

മുഹറം എന്നാല്‍ നിഷിദ്ധമാക്കപ്പെട്ടത്, പവിത്രമായത് എന്നെല്ലാമാണ് അറബിയില്‍ അര്‍ത്ഥം. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച് ഒന്നാമത്തെ മാസമാണ് മുഹറം മാസം.
'ഹറാം' അഥവാ നിഷിദ്ധമായത് എന്ന അറബി വാക്കില്‍ നിന്നും വന്നതാണെന്നാണ് പ്രബലാഭിപ്രായം. ഇസ്ലാം നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് ഇത്. അല്ലാഹു പറയുന്നു 'ആകാശവും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അവന്റെയടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാണ്.   അതിനാല്‍ ആ നാലു മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചുകളയരുത് (വി.ഖു.).
മുഹറം മാസത്തിന് ഒരു പാട് പവിത്രതകളുണ്ട് പററഞ്ഞാല്‍ തീരാത്തതാണത്.  ആ മാസത്തിലെ ഒമ്പതിനും പത്തിനും നോമ്പ് നോല്‍ക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്. അന്ത്യപ്രവാചകര്‍ മദീനയില്‍ എത്തി കുറേയേറെ കഴിഞ്ഞശേഷം മുഹറം പത്തിന് ജൂതര്‍ വ്രതമനുഷ്ടിക്കുന്നത് അവിടന്ന് കാണുകയുണ്ടായി. നബി (സ) അവരോട് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മൂസാനബി (അ)യും സംഘവും ഫറോവ സമൂഹത്തില്‍ പെട്ട റംസീസ് രണ്ടാമന്റെ കഠിനമായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ദിവസമായതിനാലാണങ്ങനെ ചെയ്യുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു. ഉടനെ പ്രവാചകര്‍ പ്രതിവചിച്ചു: 'എങ്കില്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍ മൂസാ (അ)യുമായി ഏറ്റവും അടുത്തവര്‍. അങ്ങനെ നബി ആ ദിവസം വ്രതമനുഷ്ടിക്കുകയും നോമ്പെടുക്കാന്‍ മുസ്‌ലിം സമൂഹത്തോട് കല്‍പിക്കുകയും ജൂതരോട് തുല്ല്യരാകാതിരിക്കാന്‍ വരുംകാലം ഞാനുണ്ടെങ്കില്‍ ഒമ്പതാം ദിവസം കൂടി നോമ്പനുഷ്ടിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തുവെന്ന് ഹദീസുകളില്‍ (തിരുവചനങ്ങളില്‍) കാണാം. പക്ഷേ തൊട്ടടുത്ത് വന്ന റബീഉല്‍ അവ്വല്‍ മാസമാകുമ്പോഴേക്കും അ വിടത്തെ വഫാത്ത്  സംഭവിച്ചുകഴിഞ്ഞിരുന്നു. 
മുഹറം മാസത്തില്‍ നോമ്പെടുക്കല്‍ വളരെ പുണ്യമുള്ള കാര്യമാണെന്ന് പ്രവാചകരുടെ വചനങ്ങളില്‍ നിന്നും വ്യക്തമാവുന്നതാണ്.
മുഹർറം പത്തും ഒമ്പതും നോമ്പ് നോൽക്കാൻ നാം ശ്രമിക്കണം.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.