മക്കളുടെ പ്രാർത്ഥന

മൂസാ നബി ഒരിക്കൽ ഒരു ഖബറിന് അടുത്ത് കൂടെ
നടന്ന് പോകവേ, ഖബറിൽ ശിക്ഷയാനുഭവിക്കുന്ന മനുഷ്യന്റെ രോദനം കേൾക്കാനിടയായി...

വൈകിട്ട് തിരിച്ച് അതേ ഖബറിനടുത്ത് കൂടെ നടന്ന് പോവുമ്പോൾ, അതേ മനുഷ്യന് ദൈവം ശിക്ഷ പിൻവലിച്ച് സ്വർഗീയ സുഖങ്ങൾ നൽകിയത് കണ്ടു..

അത്ഭുതത്തോടെ മൂസാ : യാ അല്ലാഹ്, രാവിലെ ശിക്ഷിക്കപ്പെട്ടു കൊണ്ടിരുന്ന അയാൾക്ക് നീ വൈകീട്ട് അനുഗ്രഹം ചൊരിയാൻ കാരണമെന്തായിരുന്നു?

ദൈവം : ഓ മൂസാ, അയാൾ ജീവിത പരീക്ഷയിൽ പരാജയപ്പെട്ടവനും നരകാവകാശിയായി മരണപെട്ടവനുമാണ്.

പക്ഷെ, അയാൾ ഭൂമിക്കടിയിൽ ശിക്ഷയനുഭവിക്കുമ്പോൾ അയാളുടെ മകൻ ഭൂമിക്ക് മുകളിൽ എന്നോട് അവന്റെ ഉപ്പാക്ക് വേണ്ടി പാപ മോചനനത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.

അത് കൊണ്ട് മൂസാ, എന്റെ നല്ലവനായ (സ്വാലിഹായ) അടിമ, എന്നോട് അവന്റെ ഉപ്പയെ ഖബറിലെ ശിക്ഷയിൽ നിന്നും രക്ഷിക്കണമെന്ന് പ്രാർത്ഥിച്ചപ്പോൾ എനിക്കീ മനുഷ്യനെ ശിക്ഷിക്കാൻ ലജ്ജ തോന്നി മൂസാ!

മരിച്ച മാതാപിതാക്കൾക്ക് വേണ്ടി ദിവസവും പ്രാർത്ഥിക്കുക.

ഒരു വേള! അതിന്റെ വില ഭൂമിക്കടിയിൽ കിടക്കുന്നവർക്കേ അറിയൂ

" അള്ളാഹു മാതാപിതാക്കളെ നല്ലപോലെ സംരക്ഷിക്കുന്ന കുട്ടത്തിൽ നമ്മുടെ മക്കളെ ഉൾപെടുത്തട്ടെ .നമ്മുടെ മരണശേഷം നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളായി അവരെ അള്ളാഹു അനുഗ്രഹിക്കട്ടെ .
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.