അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങൾ.
=========================================
1. സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്.

2. പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.

3. ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.

4. ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.

5.പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.

6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.

7. രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്.

8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.

9. വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.

10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.

11. ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.

12.പല്ല് കൊണ്ട് ഉറപ്പുള്ളസാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.

13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.

14. മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.

15.ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.

16. വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്.

17.നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.

18. നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്.

19. നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.

20. നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.

21. സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.

22. ഒരിക്കലും കളവു പറയരുത്.

23. മണത്തു നോക്കി ഭക്ഷിക്കരുത്.

24. മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.

25. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.

26.സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.

27.സ്വയം ആത്മാഭിമാനം കൊള്ളരുത്.

28. നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.

29. സ്വയം വീമ്പ് പറയരുത്.

30. പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.

31. അധിധികളെ നന്നായി നല്ല മനസ്സോടെ സല്കരിക്കുക.

32. ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.

33. നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.

34.നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.

35. നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.

36.നിനക്ക് ഉള്ളത് കൊണ്ട് ത്രിപ്ടിപ്പെടുക.

37. അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,

38. ഒരു ദിവസം നൂറു പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.

39. ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.

40. വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.

ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്

Comments

  1. കടുവയെ സ്വപ്നം കണ്ടാല്‍, അതിന്‍റെ വിധി എന്താണ്?
    മറുപടി myselfshahul@yahoo.com ഈ മെയിലില്‍ അയച്ചു തരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. അസ്സലാം അലൈക്കും.

    ReplyDelete

Post a Comment

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.