Posts

തെറ്റ് ചെയ്യുന്നവർക്ക് താക്കീത്.

بَلِ ٱلسَّاعَةُ مَوۡعِدُهُمۡ وَٱلسَّاعَةُ أَدۡهَىٰ وَأَمَرُّ എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിതസമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും തിക്തവും തന്നെ. -Surah Al-Qamar, Ayah 46

ജുമുഅയില്ലാത്ത ദുഃഖവെള്ളി !!

ജുമുഅയില്ലാത്ത ദു:ഖവെള്ളി! ഓർമ വെച്ച കാലം മുതൽ ഒരു ജുമുഅ പോലും നഷ്ടപ്പെടാത്ത വിശ്വാസികളിൽ പലരും, ആദ്യമായി ഒരു ജുമുഅ: നഷ്ടപ്പെടുന്നതിന്റെ വേദനയിലാണിപ്പോൾ. അപ്പേരിൽ മതത്തെട്രോളുന്നവരും നിരവധി. എന്നാൽ ഇസ്ലാമിക ചരിത്രത്തിൽ, മക്ക - മദീന ഉൾപ്പെടെയുള്ള പ്രധാന പളളികളിൽ പോലും ജുമുഅ/ജമാഅത്തുകൾ മുടങ്ങിപ്പോയത് ചരിത്രത്തിലെമ്പാടും കാണാം. പകർച്ചവ്യാധികൾ, ജലപ്രളയങ്ങൾ, യുദ്ധ- കലാപ വേളകൾ... ഇങ്ങനെ എത്രയോ സന്ദർഭങ്ങൾ. മക്കക്കാരായ പ്രവാചകനും അനുയായികൾക്കും ജുമുഅ: നടത്താൻ സാധിക്കാതിരുന്ന കാലത്ത് അസ്അദ് ബിൻ സുസാറയുടെ നേതൃത്വത്തിൽ ജുമുഅ: തുടങ്ങിയിടത്തു നിന്നാണ് മുസ്ലിംകളുടെ വെള്ളിയാഴ്ച ആരംഭിക്കുന്നത് തന്നെ. അതിനു ശേഷം എത്രയോ തവണ ജുമുഅ: ജമാഅത്തുകൾ പല കാരണങ്ങളാൽ മുടങ്ങി.  ഖലീഫ ഉമർ(റ)ന്റെ കാലത്ത് അംവാസിൽ പ്ലേഗ് ബാധ സമയം. ജനങ്ങളോട് കൂട്ടു ജീവിതം ഉപേക്ഷിച്ചു ഒറ്റപ്പെട്ടു മലമുകളിലും മറ്റും കഴിയാൻ അംറ് ബിൻ ആസ്(റ) നിർദേശിച്ചു. ഖലീഫ അത് അംഗീകരിച്ചു. ഹിജ്റ 827 ൽ മക്കയിലുണ്ടായ പകർച്ചവ്യാധി കാരണം പലതവണ അവിടെ ജുമുഅ: ജമാഅത്തുകൾ മുടങ്ങിയതായി ചരിത്രകാരൻ ഇബ്നു ഹജർ.   ഹിജ്റ 395 ൽ തുനീഷ്യയിലുണ്ടായ മഹാമാരിയിൽ കൈറു...

നാം മാത്രം തനിച്ച്.

            നിസ്കാരം ---------------------------------------- ------------------ ആരുമായുള്ള ഒരു ബന്ധത്തിന് വേണ്ടിയും, ജോലിക്ക് വേണ്ടിയും മറ്റ് കാര്യങ്ങൾക്ക്  വേണ്ടിയും നാം  *നിസ്കാരം* നഷ്ടപ്പെടുത്തരുത്. സമയത്തെ വിട്ട് പിന്തിക്കുകയുമരുത്. ഓർക്കുക നാം  ജനിച്ചത് തനിച്ചാണ്. നാം മരണപ്പെടുന്നതും തനിച്ചാണ്. നമ്മുടെ ഖബറിൽ നാം  തനിച്ചാണ്. വിധിന്യായ ദിവസം നാം   ചോദ്യം ചെയ്യുപ്പെടുന്നതും തനിച്ചാണ്. അത് കൊണ്ട്  നിസ്കാരത്തെ നാം ഒഴിവാക്കരുത്, പിന്തിക്കുകയുമരുത്. ആർക്കും നമ്മേ  രക്ഷിക്കാനാവില്ല..... റബ്ബിനൊഴികെ..

മക്കളുടെ പ്രാർത്ഥന

മൂസാ നബി ഒരിക്കൽ ഒരു ഖബറിന് അടുത്ത് കൂടെ നടന്ന് പോകവേ, ഖബറിൽ ശിക്ഷയാനുഭവിക്കുന്ന മനുഷ്യന്റെ രോദനം കേൾക്കാനിടയായി... വൈകിട്ട് തിരിച്ച് അതേ ഖബറിനടുത്ത് കൂടെ നടന്ന് പോവുമ്പോൾ, അതേ മനുഷ്യന് ദൈവം ശിക്ഷ പിൻവലിച്ച് സ്വർഗീയ സുഖങ്ങൾ നൽകിയത് കണ്ടു.. അത്ഭുതത്തോടെ മൂസാ : യാ അല്ലാഹ്, രാവിലെ ശിക്ഷിക്കപ്പെട്ടു കൊണ്ടിരുന്ന അയാൾക്ക് നീ വൈകീട്ട് അനുഗ്രഹം ചൊരിയാൻ കാരണമെന്തായിരുന്നു? ദൈവം : ഓ മൂസാ, അയാൾ ജീവിത പരീക്ഷയിൽ പരാജയപ്പെട്ടവനും നരകാവകാശിയായി മരണപെട്ടവനുമാണ്. പക്ഷെ, അയാൾ ഭൂമിക്കടിയിൽ ശിക്ഷയനുഭവിക്കുമ്പോൾ അയാളുടെ മകൻ ഭൂമിക്ക് മുകളിൽ എന്നോട് അവന്റെ ഉപ്പാക്ക് വേണ്ടി പാപ മോചനനത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അത് കൊണ്ട് മൂസാ, എന്റെ നല്ലവനായ (സ്വാലിഹായ) അടിമ, എന്നോട് അവന്റെ ഉപ്പയെ ഖബറിലെ ശിക്ഷയിൽ നിന്നും രക്ഷിക്കണമെന്ന് പ്രാർത്ഥിച്ചപ്പോൾ എനിക്കീ മനുഷ്യനെ ശിക്ഷിക്കാൻ ലജ്ജ തോന്നി മൂസാ! മരിച്ച മാതാപിതാക്കൾക്ക് വേണ്ടി ദിവസവും പ്രാർത്ഥിക്കുക. ഒരു വേള! അതിന്റെ വില ഭൂമിക്കടിയിൽ കിടക്കുന്നവർക്കേ അറിയൂ " അള്ളാഹു മാതാപിതാക്കളെ നല്ലപോലെ സംരക്ഷിക്കുന്ന കുട്ടത്തിൽ നമ്മുടെ മക്കളെ ഉൾപെടുത്തട്ടെ .നമ്മുടെ മരണ...

ബഹു: അത്തിപ്പറ്റ ഉസ്താദ് (റ)

[19/12/2018] ജീവിതംകൊണ്ടു വിശുദ്ധി തെളിയിച്ച പണ്ഡിത ശ്രേഷ്ഠൻ ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാർ. പ്രവൃത്തിപഥത്തിലാണ് വിശുദ്ധി നിലനിൽക്കേണ്ടതെന്ന് ജീവിതംക...

വെള്ളി മോതിരം ധരിക്കൽ എവിടെ? എത്ര..?

   സ്വർണ്ണവും വെള്ളിയും ധരിക്കൽ പുരുഷന് ഹറാമും സ്ത്രീക്ക് അനുവദനീയവുമാണ്. എന്നാൽ വെള്ളി മോതിരം ധരിക്കൽ പുരുഷന് അനുവദനീയമാണ്... ഇമാം നവവി (റ) എഴുതുന്നു: വലത് കൈയ്യിന്...

വിവാഹ ദിനത്തിലെ പേക്കൂത്തു കൾ

ഇസ്ലാമിൽ വളരേ സുന്നത്തുള്ള ആരാധനയാണ് നികാഹ് ... അഥവാ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ അവൻറ മതത്തിൻറ  മൂന്നിലൊന്നിനെ അവൻ സംരക്ഷിക്കുന്നു  എന്നാണ് നബിവ...