നബി ﷺ യുടെ ആഹാര ക്രമം അവിടുന്നു ഒന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ലൈറ്റിനു ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്. ഇരുന്നും വലതുകൊണ്ടുമാണു കഴിക്കുകയും കുടിക്കുകയും ചെയ്തിരുന്നത് . കല്പനയും , പൊള്ളുന്ന ചൂടോടെയുള്ള ഭക്ഷണം കഴിക്കില്ല. വിരല്‍ പൊള്ളിച്ചും കുടല്‍ ഉരുകിയും ഭക്ഷണം കഴിക്കല്‍ ‘ബറകത്’ കെടുത്തിക്കളയും. പ്ലൈറ്റിനു തന്നോടടുത്ത ഭാഗത്തില്‍ നിന്ന് മാത്രമേ എടുക്കുള്ളു. മൂന്ന് വിരല്‍ മാത്രം ഉപയോഗിച്ചാണ് ആഹാരംകഴിക്കുക,വല്ലപ്പോഴും നാലാം വിരലുമുണ്ടാവും. ഒരു വിരല്‍ മാത്രമോ രണ്ട് വിരല്‍ മാത്രമോ ഉപയോഗിച്ച് ആഹരിക്കുന്നതിനെ വിലക്കി. 🍇 റൊട്ടിയാണ് കഴിക്കാറ്. പഴങ്ങളില്‍ ഏറെ ഇഷ്ടം ബത്തക്കയും, മുന്തിരിയുമായിരുന്നു. എന്നാല്‍ അധികവും അവിടുത്തെ ഭക്ഷണം കാരക്കയും വെള്ളവും തന്നെ. പാലും കാരക്കയും ഒന്നിച്ച് കഴിക്കും 🍐 ചുരങ്ങ ഏറെ ഇഷ്ടമായിരുന്നു. പത്തിരിക്ക...
Posts
- Get link
- X
- Other Apps
മുഖം പ്രകാശിക്കുവാൻ ലോകത്ത് ആദ്യമായി മുടി നരച്ചത് ഇബ്രാഹിം നബി ( അ : സ :) ന്റെതായിരുന്നു . * ഇതെന്താണ് റബ്ബേ * എന്ന് ഇബ്രാഹിം നബി ( അ : സ :) അല്ലാഹുവിനോട് ചോദിച്ചു . ജനസമക്ഷത്തിലുള്ള പ്രൌഡിയുടെയും യശസ്സിന്റെയും പ്രേരകമാണ് നരയെന്ന് അല്ലാഹു മറുപടി നൽകി . ഉടൻ ഇബ്രാഹിം നബി ( അ : സ :) പ്രാർത്ഥിച്ചു . എനിക്ക് നീ പ്രൌഡിയും യശസ്സും വർദ്ധിപ്പിക്കണേ റബ്ബേ ( ഇമാം മാലിക് ( റ ) മുവത്വഅ °) മുത്തുനബിയിൽ നിന്ന് നിവേദനം :- ഒരാൾ മുസ്ലിമായിരിക്കെ അയാളുടെ ഒരു മുടി നരച്ചാൽ അല്ലാഹു അദ്ദേഹത്തിന് ഒരു നൻമ രേഖപ്പെടുത്തുകയും , ഒരു പദവി ഉയർത്തുകയും , ഒരു തിൻമ മാപ്പാക്കുകയും ചെയ്യും . ആയതിനാൽ നിങ്ങൾ നരച്ച രോമങ്ങൾ വെട്ടുകയോ പറിക്കുകയോ ചെയ്യരുത് . ( ബൈഹഖി / സുനനുൽ കുബ്റാ ) അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഒരാളുടെ മുടി നരച്ചാൽ അന്ത്യദിനത്തിൽ അവന് വഴി കാണിക്കുന്ന പ്രകാശമായിത്തീരുന്നതാണ് . ഇതുകേട്ട ഒരാൾ ചോദിച്ചു , ചിലരൊക്കെ നരച്ചമുടി പറിക്കുന്നുണ്ടല്ലോ ഇതുകേട്ട നബി ( സ്വ : അ :) പറഞ്ഞു :- നരച്ചമുടികൾ പറിക്കുന്നവർ അവരുടെ പ്രകാശത്തെയാണ് ...
- Get link
- X
- Other Apps
അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങൾ. ========================= ============= = = = 1. സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്. 2. പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക. 3. ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്. 4. ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്. 5.പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്. 6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്. 7. രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്. 8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്. 9. വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്. 10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്. 11. ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക. 12.പല്ല് കൊണ്ട് ഉറപ്പുള്ളസാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്. 13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്. 14. മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്. 15.ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്. 16. വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്. 17.നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്. 18. നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടു...
- Get link
- X
- Other Apps
നാരിയത്തു സ്വലാത്തിനെ കുറിച്ച് വിവിധ സ്വലാത്തുകള്ക്ക് പ്രത്യേക നേട്ടങ്ങളുണ്ടെന്ന് മഹാത്മാക്കളായ സൂഫികള് പറഞ്ഞിട്ടുണ്ട്. പ്രസ്തുത കാര്യം സാധിക്കുന്നതിന് ആ സ്വലാത്ത് തന്നെ ചൊല്ലണം. പെട്ടെന്ന് പ്രശ്നങ്ങള് പരിഹൃതമാകുന്നതിനും കാര്യങ്ങള് സാധിക്കുന്നതിനും നാരിയത്ത് സ്വലാത്ത് ചൊല്ലുന്ന രീതി പണ്ടു മുതലേ ജനങ്ങള്ക്കിടയില് വേരൂന്നിയതാണ്. നാരിയത്തു സ്വലാത്തിന്റെ ചില വസ്തുതകളിലേക്കാണ് ഈ കുറിപ്പ്. മൊറോക്കന് രാ ജ്യങ്ങളിലെ പണ്ഡിതര്ക്കിടയിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് പ്രസിദ്ധമായത്. പ്രയാസങ്ങള് നീങ്ങുന്നതിന് സദസ്സില് ഒരുമിച്ചിരുന്ന 4444 പ്രാവശ്യം ഈ സ്വലാത്ത് ചൊല്ലുന്ന ഒരു രീതിയും അവര്ക്കിടയിലുണ്ടായിരുന്നു. തീയിന്റെ വേഗത്തില് പെട്ടെന്ന് കാര്യം സാധ്യമാകുമെന്ന അര്ഥത്തിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് ലഭിക്കുന്നത്. ഇമാം ഖുര്ഥ്വുബി ഈ സ്വാത്തിന് തഫ്ജീരിയ്യ എന്ന് തന്നെയാണ് പേര് നല്കിയിരിക്കുന്നത്. പ്രശ്നപരിഹാരം എന്നാണ് ആ വാക്കിന് അര്ഥം. 4444 പ്രാവശ്യം ഇതു ചൊല്ലിയാല് ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന് അദ്ദേഹവും പ്രസ്താവിച്ചിട്ടുണ്ട്. ഹാഫിദ് ഇബ്നു ഹജറില് അസ്ഖലാനി തങ്ങളും ഈ സ്വലാത്തിന്റെ മ...
- Get link
- X
- Other Apps
ഫാത്വിമാ ബീവി(റ)ക്ക് നികാഹിന്ന് മുമ്പ് നബി(സ) കൊടുത്ത പതിനാലു ഉപദേശങ്ങൾ 1. ഭർത്താവിന്ന് അനുസരണയില്ലാത്ത അഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാൽ റബ്ബ് നിന്നെ ദാരിദ്ര്യം കൊണ്ട് ശിക്ഷിക്കും. 2. ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകര ുത്. ഇനിയെങ്ങാനും അങ്ങനെ പോയാൽ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും. 3. ഭർത്താവ് കടന്നു വരുമ്പോഴോ, എവിടേക്കെങ്കിലും പുറപ്പെടുമ്പോഴോ മുഖം കറുപ്പിക്കാൻ പാടില്ല. 4. ഭർത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളിൽ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാൽ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാത്വിലായി പോകും. 5. ഒരു തരത്തിലും ഭർത്താവിനെ വേദനിപ്പിക്കാൻ പാടില്ല. 6. ഭർത്താവു നിന്നെ വിളിക്കുകയാണെങ്കിൽ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കിൽ ആ കാരണത്താൽ നിന്റെ ഇബാദത്തുകൾ മുഴുവൻ ഭർത്താവിനു നൽകപ്പെടുന്നതാണ്. 7. ഭർത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാൽ നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നൽകുന്നതാണ്. 8. ഭർത്താവിന്റെ പൊരുത്തത്തോടെ രണ്ട് വയസ്...
- Get link
- X
- Other Apps
റജബ് മാസ വിശേഷങ്ങള്‍ തിരുവചനങ്ങളിലുംപണ്ഡിതവാക്യങ് ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പുരാതനകാലം മുതല്‍ക്കേ മുസ്‌ലിം ലോകം റജബ് മാസത്തെ അതര്‍ഹിക്കുംവിധം ആദരിച്ചുകൊണ്ടിരുന്നു. ഈ മാസത്തിന്റെ മഹത്വവും അതില്‍ചെയ്യേണ്ട കര്‍മങ്ങളും ഹൃസ്വമായി വിവരിക്കുകയാണിവിടെ. റജബ് എന്നാല്‍ ഭയം എന്നര്‍ത്ഥമുണ്ട്. പ്രസ്തുത നാമകരണം ചെയ്ത സമയത്ത് വെള്ളം കുറവായതിനാല്‍ വെള്ളം വറ്റി ബുദ്ധിമുട്ടനുഭവപ്പെടുമോ എന്ന ഭയം അറബികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണു ഈ പേര് നല്‍കിയത്. പേരു നല്‍കാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞവരുമുണ്ട്. റജബ് മാസത്തിനു അസ്വമ്മ് അസ്വബ്ബ് മുത്വഹ്ഹര്‍ സാബിഖ് ഫര്‍ദ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്. അറബികള്‍ റജുമാസത്തില്‍ യുദ്ധം ചെയ്യാത്തതിനാല്‍ ആയുധങ്ങളുടെ ശബ്ദം കേള്‍ക്കുകയില്ല. അതുകൊണ്ട് അസ്വമ്മ് എന്ന പേര്‍ നല്‍കി. പതിവില്‍ കൂടുതല്‍ അല്ലാഹുവിന്റെ റഹ്മത് ചൊരിഞ്ഞുതരുന്നതിനാല്‍ അസ്വബ്ബ് എന്നും റജബില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ ദോഷങ്ങളില്‍നിന്നെല്ലാം മുക്തമാകുന്നതിനാല്‍ മുത്വഹ്ഹര്‍ എന്നും യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളില്‍ ആദ്യത്തേത് ആയതിനാല്‍ സാബിഖ് എന്നും പ്രസ്തുത നാല...
- Get link
- X
- Other Apps
പവിത്ര മാസം റജബ് വന്നെത്തുകയായ്..! أللهم بارك لنا في رجب وشعبان وبلّغنا رمضان അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വരികയായ്. റജബ് നിശാപ്രയാണത്തിന്‍റെ വാര്‍ഷികം കൊണ്ട് അനുഗ്രഹീതമായ മാസം കൂടിയാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പൂമാലയിട്ട് വരവേല്‍ക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ വിശ്വാസികള്‍ രണ്ട് മാസം മുമ്പേ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തിവരുന്നു. റജബ് എന്നാല്‍ മഹത്വം എന്നര്‍ത്ഥം. മറ്റേത് മാസങ്ങളിലും തിങ്കള്‍, വ്യാഴം എന്നീ ദിവസളില്‍ മാത്രം തുറന്നിരുന്ന കഅ്ബയുടെ വാതില്‍ അറബികള്‍ റജബ് മാസം മുഴുവന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. പരിശുദ്ധ റമളാന്‍റെ ആഗമനത്തെ അറിയിച്ചുകൊണ്ടാണ് ഓരോ റജബ് മാസവും കടന്നു വരുന്നത്. ചരിത്ര പ്രസിദ്ധമായ നിശാപ്രയാണം കൊണ്ടും ഇതര മാസങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മാസമാണ് പവിത്രമായ റജബ്. ഓരോ റജബ് ഇരുപത്തിയേഴും നിസ്കാരത്തിന്‍റെ വാര്‍ഷിക ദിനം കൂടിയാണ്. ഈ ദുആ റജബില്‍ എല്ലാവരും വര്‍ദ്ദിപ്പിക്കുക. “അള്ള...