Posts

ഫാത്വിമാ ബീവി(റ)ക്ക് നികാഹിന്ന് മുമ്പ് നബി(സ)  കൊടുത്ത പതിനാലു ഉപദേശങ്ങൾ 1. ഭർത്താവിന്ന് അനുസരണയില്ലാത്ത അഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാൽ റബ്ബ് നിന്നെ ദാരിദ്ര്യം കൊണ്ട് ശിക്ഷിക്കും. 2. ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകര ുത്. ഇനിയെങ്ങാനും അങ്ങനെ പോയാൽ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും. 3. ഭർത്താവ് കടന്നു വരുമ്പോഴോ, എവിടേക്കെങ്കിലും പുറപ്പെടുമ്പോഴോ മുഖം കറുപ്പിക്കാൻ പാടില്ല. 4. ഭർത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളിൽ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാൽ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാത്വിലായി പോകും. 5. ഒരു തരത്തിലും ഭർത്താവിനെ വേദനിപ്പിക്കാൻ പാടില്ല. 6. ഭർത്താവു നിന്നെ വിളിക്കുകയാണെങ്കിൽ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കിൽ ആ കാരണത്താൽ നിന്റെ ഇബാദത്തുകൾ മുഴുവൻ ഭർത്താവിനു നൽകപ്പെടുന്നതാണ്. 7. ഭർത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാൽ നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നൽകുന്നതാണ്. 8. ഭർത്താവിന്റെ പൊരുത്തത്തോടെ രണ്ട് വയസ്...
Image
റജബ് മാസ വിശേഷങ്ങള്‍ തിരുവചനങ്ങളിലുംപണ്ഡിതവാക്യങ് ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പുരാതനകാലം മുതല്‍ക്കേ മുസ്‌ലിം ലോകം റജബ് മാസത്തെ അതര്‍ഹിക്കുംവിധം ആദരിച്ചുകൊണ്ടിരുന്നു. ഈ മാസത്തിന്റെ മഹത്വവും അതില്‍ചെയ്യേണ്ട കര്‍മങ്ങളും ഹൃസ്വമായി വിവരിക്കുകയാണിവിടെ. റജബ് എന്നാല്‍ ഭയം എന്നര്‍ത്ഥമുണ്ട്. പ്രസ്തുത നാമകരണം ചെയ്ത സമയത്ത് വെള്ളം കുറവായതിനാല്‍  വെള്ളം വറ്റി ബുദ്ധിമുട്ടനുഭവപ്പെടുമോ എന്ന ഭയം അറബികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണു ഈ പേര് നല്‍കിയത്. പേരു നല്‍കാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞവരുമുണ്ട്. റജബ് മാസത്തിനു അസ്വമ്മ് അസ്വബ്ബ് മുത്വഹ്ഹര്‍ സാബിഖ് ഫര്‍ദ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്. അറബികള്‍ റജുമാസത്തില്‍ യുദ്ധം ചെയ്യാത്തതിനാല്‍ ആയുധങ്ങളുടെ ശബ്ദം കേള്‍ക്കുകയില്ല. അതുകൊണ്ട് അസ്വമ്മ് എന്ന പേര്‍ നല്‍കി. പതിവില്‍ കൂടുതല്‍ അല്ലാഹുവിന്റെ റഹ്മത് ചൊരിഞ്ഞുതരുന്നതിനാല്‍ അസ്വബ്ബ് എന്നും റജബില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ ദോഷങ്ങളില്‍നിന്നെല്ലാം മുക്തമാകുന്നതിനാല്‍ മുത്വഹ്ഹര്‍ എന്നും യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളില്‍ ആദ്യത്തേത് ആയതിനാല്‍ സാബിഖ് എന്നും പ്രസ്തുത നാല...
Image
പവിത്ര മാസം റജബ് വന്നെത്തുകയായ്..!  أللهم بارك لنا في رجب وشعبان وبلّغنا رمضان അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വരികയായ്.  റജബ് നിശാപ്രയാണത്തിന്‍റെ വാര്‍ഷികം കൊണ്ട് അനുഗ്രഹീതമായ മാസം കൂടിയാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പൂമാലയിട്ട് വരവേല്‍ക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ വിശ്വാസികള്‍ രണ്ട്‌ മാസം മുമ്പേ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തിവരുന്നു.  റജബ് എന്നാല്‍ മഹത്വം എന്നര്‍ത്ഥം.  മറ്റേത് മാസങ്ങളിലും തിങ്കള്‍, വ്യാഴം എന്നീ ദിവസളില്‍ മാത്രം തുറന്നിരുന്ന കഅ്ബയുടെ വാതില്‍ അറബികള്‍ റജബ് മാസം മുഴുവന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. പരിശുദ്ധ റമളാന്‍റെ ആഗമനത്തെ അറിയിച്ചുകൊണ്ടാണ് ഓരോ റജബ് മാസവും കടന്നു വരുന്നത്. ചരിത്ര പ്രസിദ്ധമായ നിശാപ്രയാണം കൊണ്ടും ഇതര മാസങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മാസമാണ് പവിത്രമായ റജബ്.  ഓരോ റജബ് ഇരുപത്തിയേഴും നിസ്കാരത്തിന്‍റെ വാര്‍ഷിക ദിനം കൂടിയാണ്. ഈ ദുആ റജബില്‍ എല്ലാവരും വര്‍ദ്ദിപ്പിക്കുക.   “അള്ള...

സൂറത്തുല്‍ കഹ്ഫ് സാരോപദേശങ്ങളുടെ കഥാഖ്യാനം

വി ശുദ്ധ ഖുര്‍ആനിലെ സുപ്രധാന അധ്യായങ്ങളിലൊന്നാണ് സൂറത്തുല്‍ കഹ്ഫ്. പ്രവാചകര്‍(സ) തങ്ങളുടെ മക്കാജീവിത വേളയില്‍ അവതീര്‍ണ്ണമായ ഈ അധ്യായത്തിന്റെ അല്‍കഹ്ഫ് എന്ന നാമ ലബ്ധിതന്നെ അതുള്‍ക്കൊള്ളുന്ന ഒരു സുപ്രധാന ചരിത്ര സംഭവവുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. നിശ്ചയദാര്‍ഢ്യവും, ദൈവ ഭക്തിയും കൈമുതലാക്കിയവരെ വഴി നടത്താന്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും അല്ലാഹു കൂടെയുണ്ടാകുമെന്ന അലംഘനീയ പ്രഖ്യാപനത്തിന്റെ സന്ദേശമാണ് ആ ചരിത്രം നമുക്ക് നല്‍കുന്നത്. അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും ,ആ വിശ്വാസത്തിനു മുന്നില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ ചങ്കൂറ്റത്തോടെ നേരിടാന്‍ തീരുമാനിച്ചിറങ്ങുകയും ചെയ്ത ഒരു പറ്റം യുവാക്കളുടെ ദീരോദാത്തമായ സംഭവ കഥയാണ് ഈ സൂറത്തിലൂടെ ആദ്യമായി അല്ലാഹു പറയുന്നത് . തങ്ങളുടെ വിശ്വാസ സംഹിതയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയ ഭരണാധികാരിക്കുമുന്നില്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുമെന്ന ഘട്ടത്തില്‍ വിശ്വാസ സംരക്ഷണാര്‍ത്ഥം ഏഴു പേരടങ്ങുന്ന ഒരു ചെറുസംഘം യുവാക്കള്‍ നാട്ടില്‍ നിന്ന് യാത്ര തിരിച്ചു. ഭരണാധികാരിയുടെ നിരീക്ഷണ സംവിധാനങ്ങള്‍ക്കുമുന്നില്‍ വഴിയടഞ്ഞു പോയ അക്കൂട്ടം ഒരു അസന്നിഗ്ദ ഘട്ടത്തില്...

അറവ് സംബന്ധമായ മസ്അലകൾ.

ആട് , മാട് , ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേ ണ്ട ത് . ആട് എന്നതി ൽ നെയ്യാട് , കോലാട് തുടങ്ങിയവയെല്ലാം ഉ ൾ പ്പെടും . പക്ഷേ , നെയ്യാടിന് ഒരു വയസ്സും കോലാടിന് ര ണ്ടു വയസ്സും പ്രായമാണ് വേ ണ്ട ത് . മാട് എന്നതി ൽ കാള , പശു , പോത്ത് , എരുമ , എന്നിവ ഉ ൾ പ്പെടും . ഇതി ന്ന് ര ണ്ടു വയസ്സു പൂ ർ ത്തിയാകണം . ഒട്ടകമാണെങ്കി ൽ അ ഞ്ച് വയസ്സുതന്നെ പൂ ർ ത്തിയാകേ ണ്ടു തു ണ്ട് . ഈ അറ വു കഴിവുള്ളവ ർ ക്ക് ശക്തമായ സുന്നത്താണ് . സ്വതന്ത്രരായ മുസ്ലിമിനാണ് അറവ് സുന്നത്ത് . പ്രായപൂ ർ ത്തിയും ബുദ്ധിയും ഉള്ളതോടൊപ്പം വിവേകിയും ആയിരിക്കണം . അറവുകാ ർ ക്കു വേ ണ്ട അ ഞ്ച് നിബന്ധനയത്രെ ഇത് . ഉളുഹിയ്യത്തിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകിൽഅറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കിൽ ഉളുഹിയ്യത്തിനുവേണ്ടി മൃഗത്തെ നിർണയിക്കുമ്പോൾ നിയ്യത്ത് ചെയ്താലും മതി. നിയ്യത്തിന്റെ കാര്യം പറയുമ്പോൾ നാം ശ്രദ്ധിക്കേണ്ട സുപ്രധാനമായൊരു വസ്തുത ഉണ്ട്. നിയ്യത്ത് ഹൃ ദയം കൊണ്ടാകലാണ് നിർബന്ധം. എന്നാൽ നാവുകൊണ്ടുച്ചരിക്കൽ സുന്നത്താണ്. ‘സുന്നത്തായ ഉളുഹിയ്യത്തിനെ ഞാൻ കരുതി’ അല്ലെങ്കിൽ ‘ഉളുഹിയ്യത്തെന്ന ...

റംസാൻ

  റമദാന്‍ നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്ന മാസമാണ്. വിശ്വാസികള്‍ക്ക് ലഭിക്കുന്ന അമൂല്യമായ അവസരം. ഭയന്നിരിക്കുകയാണ് നാം. അല്ലാഹുവിന്റെ പരലോക വിചാരണക്ക് ശേഷം കത്തിയാളുന്ന നരകാഗ്നിയിലേക്ക് വീഴുമോ എന്ന ഭയം വിശ്വാസികള്‍ക്ക് ഉണ്ടാവുക സ്വാഭാവികമാണ്. നമുക്ക് മുന്പില്‍ ആ നരകം എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടാനുതകുന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ അല്ലാഹു ഇതാ ഒരു വിശുദ്ധ മാസം മുഴുവന്‍ ഏല്‍പ്പിച്ചു തരുകയാണ്‌. എണ്ണിയാല്‍ തീരാത്ത പാപങ്ങള്‍!!! ചെളിപിടിച്ച അവയവങ്ങള്‍, അനുസരണ കേടുകള്‍, നിഷിദ്ധ ബന്ധങ്ങള്‍, നിഷിദ്ധമായ സമ്പാദ്യങ്ങള്‍, അരുതാത്ത വാക്കുകള്‍, നോക്കുകള്‍, ബന്ധവിച്ചേദങ്ങള്‍, ഇങ്ങനെ ഒരുപാടു ഒരുപാട് പാപങ്ങള്‍…. മുസ്ലിമായി ജീവിക്കവേ തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന അരുതായ്മകള്‍ ഈ ലോക ജീവിത വിടും മുമ്പേ പൊറുക്കപ്പെടണം. സ്വര്‍ഗ്ഗമണയാന്‍, നരകമകലാന്‍ എങ്കിലേ നമ്മുക്കാകൂ. അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തില്‍ പ്രതീക്ഷവെച്ചു കഴിഞ്ഞു കൂടുന്ന നമ്മുക്ക് മാപ്പിനു വേണ്ടി കയ്യുയര്‍ത്തുകയല്ലാതെ നിവൃത്തിയില്ല അല്ലഹുവല്ലാതെ മറ്റാരുണ്ട് നമ്മുക്ക് മാപ്പ് നല്‍കാന്‍ . പിശാചുക്കള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെ...

തറാവീഹ് എത്ര റക് അത്ത് ?

    റമദാനിലെ പ്രത്യേക നിസ്കാരം ആയ തറാവീഹ്  ഇതുപത് റകത്ത് ആകുന്നു. മക്കയിലും മദീനയിലും ഇരുപതു തന്നെയാണ് നിസ്കരിച്ചു വരുന്നത്.  നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നു നസ്സിലാക്കാം. അവര്‍ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാല്‍ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകര്‍ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇമാം സുബ്കി (റ) എഴുതി:  അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്നു നിസ്കരിച്ചാല്‍ അവന്റെ എല്ലാ മുന്‍പാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം). റമളാനിലെ തറാവീഹ് സുന്നതാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഇബ്നുതൈമിയ്യഃ പറയുന്നു: “തറാവീഹില്‍ ജമാഅത് അനാചാരമല്ല, സുന്നതാകുന്നു. നബി(സ്വ)ജമാഅതായാണ് തറാവീഹ് നിസ്കാരം നിര്‍വഹിച്ചത്” (ഇഖ്തിളാഉസ്വിറാത്വുല്‍ മുസ്തഖീം പേ. 254)....