പവിത്ര മാസം റജബ് വന്നെത്തുകയായ്..! أللهم بارك لنا في رجب وشعبان وبلّغنا رمضان അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വരികയായ്. റജബ് നിശാപ്രയാണത്തിന്‍റെ വാര്‍ഷികം കൊണ്ട് അനുഗ്രഹീതമായ മാസം കൂടിയാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പൂമാലയിട്ട് വരവേല്‍ക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ വിശ്വാസികള്‍ രണ്ട് മാസം മുമ്പേ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തിവരുന്നു. റജബ് എന്നാല്‍ മഹത്വം എന്നര്‍ത്ഥം. മറ്റേത് മാസങ്ങളിലും തിങ്കള്‍, വ്യാഴം എന്നീ ദിവസളില്‍ മാത്രം തുറന്നിരുന്ന കഅ്ബയുടെ വാതില്‍ അറബികള്‍ റജബ് മാസം മുഴുവന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. പരിശുദ്ധ റമളാന്‍റെ ആഗമനത്തെ അറിയിച്ചുകൊണ്ടാണ് ഓരോ റജബ് മാസവും കടന്നു വരുന്നത്. ചരിത്ര പ്രസിദ്ധമായ നിശാപ്രയാണം കൊണ്ടും ഇതര മാസങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മാസമാണ് പവിത്രമായ റജബ്. ഓരോ റജബ് ഇരുപത്തിയേഴും നിസ്കാരത്തിന്‍റെ വാര്‍ഷിക ദിനം കൂടിയാണ്. ഈ ദുആ റജബില്‍ എല്ലാവരും വര്‍ദ്ദിപ്പിക്കുക. “അള്ള...
Posts
സൂറത്തുല്‍ കഹ്ഫ് സാരോപദേശങ്ങളുടെ കഥാഖ്യാനം
- Get link
- X
- Other Apps
വി ശുദ്ധ ഖുര്‍ആനിലെ സുപ്രധാന അധ്യായങ്ങളിലൊന്നാണ് സൂറത്തുല്‍ കഹ്ഫ്. പ്രവാചകര്‍(സ) തങ്ങളുടെ മക്കാജീവിത വേളയില്‍ അവതീര്‍ണ്ണമായ ഈ അധ്യായത്തിന്റെ അല്‍കഹ്ഫ് എന്ന നാമ ലബ്ധിതന്നെ അതുള്‍ക്കൊള്ളുന്ന ഒരു സുപ്രധാന ചരിത്ര സംഭവവുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. നിശ്ചയദാര്‍ഢ്യവും, ദൈവ ഭക്തിയും കൈമുതലാക്കിയവരെ വഴി നടത്താന്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും അല്ലാഹു കൂടെയുണ്ടാകുമെന്ന അലംഘനീയ പ്രഖ്യാപനത്തിന്റെ സന്ദേശമാണ് ആ ചരിത്രം നമുക്ക് നല്‍കുന്നത്. അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും ,ആ വിശ്വാസത്തിനു മുന്നില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ ചങ്കൂറ്റത്തോടെ നേരിടാന്‍ തീരുമാനിച്ചിറങ്ങുകയും ചെയ്ത ഒരു പറ്റം യുവാക്കളുടെ ദീരോദാത്തമായ സംഭവ കഥയാണ് ഈ സൂറത്തിലൂടെ ആദ്യമായി അല്ലാഹു പറയുന്നത് . തങ്ങളുടെ വിശ്വാസ സംഹിതയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയ ഭരണാധികാരിക്കുമുന്നില്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുമെന്ന ഘട്ടത്തില്‍ വിശ്വാസ സംരക്ഷണാര്‍ത്ഥം ഏഴു പേരടങ്ങുന്ന ഒരു ചെറുസംഘം യുവാക്കള്‍ നാട്ടില്‍ നിന്ന് യാത്ര തിരിച്ചു. ഭരണാധികാരിയുടെ നിരീക്ഷണ സംവിധാനങ്ങള്‍ക്കുമുന്നില്‍ വഴിയടഞ്ഞു പോയ അക്കൂട്ടം ഒരു അസന്നിഗ്ദ ഘട്ടത്തില്...
അറവ് സംബന്ധമായ മസ്അലകൾ.
- Get link
- X
- Other Apps
ആട് , മാട് , ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേ ണ്ട ത് . ആട് എന്നതി ൽ നെയ്യാട് , കോലാട് തുടങ്ങിയവയെല്ലാം ഉ ൾ പ്പെടും . പക്ഷേ , നെയ്യാടിന് ഒരു വയസ്സും കോലാടിന് ര ണ്ടു വയസ്സും പ്രായമാണ് വേ ണ്ട ത് . മാട് എന്നതി ൽ കാള , പശു , പോത്ത് , എരുമ , എന്നിവ ഉ ൾ പ്പെടും . ഇതി ന്ന് ര ണ്ടു വയസ്സു പൂ ർ ത്തിയാകണം . ഒട്ടകമാണെങ്കി ൽ അ ഞ്ച് വയസ്സുതന്നെ പൂ ർ ത്തിയാകേ ണ്ടു തു ണ്ട് . ഈ അറ വു കഴിവുള്ളവ ർ ക്ക് ശക്തമായ സുന്നത്താണ് . സ്വതന്ത്രരായ മുസ്ലിമിനാണ് അറവ് സുന്നത്ത് . പ്രായപൂ ർ ത്തിയും ബുദ്ധിയും ഉള്ളതോടൊപ്പം വിവേകിയും ആയിരിക്കണം . അറവുകാ ർ ക്കു വേ ണ്ട അ ഞ്ച് നിബന്ധനയത്രെ ഇത് . ഉളുഹിയ്യത്തിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകിൽഅറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കിൽ ഉളുഹിയ്യത്തിനുവേണ്ടി മൃഗത്തെ നിർണയിക്കുമ്പോൾ നിയ്യത്ത് ചെയ്താലും മതി. നിയ്യത്തിന്റെ കാര്യം പറയുമ്പോൾ നാം ശ്രദ്ധിക്കേണ്ട സുപ്രധാനമായൊരു വസ്തുത ഉണ്ട്. നിയ്യത്ത് ഹൃ ദയം കൊണ്ടാകലാണ് നിർബന്ധം. എന്നാൽ നാവുകൊണ്ടുച്ചരിക്കൽ സുന്നത്താണ്. ‘സുന്നത്തായ ഉളുഹിയ്യത്തിനെ ഞാൻ കരുതി’ അല്ലെങ്കിൽ ‘ഉളുഹിയ്യത്തെന്ന ...
റംസാൻ
- Get link
- X
- Other Apps
റമദാന്‍ നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്ന മാസമാണ്. വിശ്വാസികള്‍ക്ക് ലഭിക്കുന്ന അമൂല്യമായ അവസരം. ഭയന്നിരിക്കുകയാണ് നാം. അല്ലാഹുവിന്റെ പരലോക വിചാരണക്ക് ശേഷം കത്തിയാളുന്ന നരകാഗ്നിയിലേക്ക് വീഴുമോ എന്ന ഭയം വിശ്വാസികള്‍ക്ക് ഉണ്ടാവുക സ്വാഭാവികമാണ്. നമുക്ക് മുന്പില്‍ ആ നരകം എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടാനുതകുന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ അല്ലാഹു ഇതാ ഒരു വിശുദ്ധ മാസം മുഴുവന്‍ ഏല്‍പ്പിച്ചു തരുകയാണ്. എണ്ണിയാല്‍ തീരാത്ത പാപങ്ങള്‍!!! ചെളിപിടിച്ച അവയവങ്ങള്‍, അനുസരണ കേടുകള്‍, നിഷിദ്ധ ബന്ധങ്ങള്‍, നിഷിദ്ധമായ സമ്പാദ്യങ്ങള്‍, അരുതാത്ത വാക്കുകള്‍, നോക്കുകള്‍, ബന്ധവിച്ചേദങ്ങള്‍, ഇങ്ങനെ ഒരുപാടു ഒരുപാട് പാപങ്ങള്‍…. മുസ്ലിമായി ജീവിക്കവേ തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന അരുതായ്മകള്‍ ഈ ലോക ജീവിത വിടും മുമ്പേ പൊറുക്കപ്പെടണം. സ്വര്‍ഗ്ഗമണയാന്‍, നരകമകലാന്‍ എങ്കിലേ നമ്മുക്കാകൂ. അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തില്‍ പ്രതീക്ഷവെച്ചു കഴിഞ്ഞു കൂടുന്ന നമ്മുക്ക് മാപ്പിനു വേണ്ടി കയ്യുയര്‍ത്തുകയല്ലാതെ നിവൃത്തിയില്ല അല്ലഹുവല്ലാതെ മറ്റാരുണ്ട് നമ്മുക്ക് മാപ്പ് നല്‍കാന്‍ . പിശാചുക്കള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെ...
തറാവീഹ് എത്ര റക് അത്ത് ?
- Get link
- X
- Other Apps
റമദാനിലെ പ്രത്യേക നിസ്കാരം ആയ തറാവീഹ് ഇതുപത് റകത്ത് ആകുന്നു. മക്കയിലും മദീനയിലും ഇരുപതു തന്നെയാണ് നിസ്കരിച്ചു വരുന്നത്. നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നു നസ്സിലാക്കാം. അവര്‍ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാല്‍ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകര്‍ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇമാം സുബ്കി (റ) എഴുതി: അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്നു നിസ്കരിച്ചാല്‍ അവന്റെ എല്ലാ മുന്‍പാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം). റമളാനിലെ തറാവീഹ് സുന്നതാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഇബ്നുതൈമിയ്യഃ പറയുന്നു: “തറാവീഹില്‍ ജമാഅത് അനാചാരമല്ല, സുന്നതാകുന്നു. നബി(സ്വ)ജമാഅതായാണ് തറാവീഹ് നിസ്കാരം നിര്‍വഹിച്ചത്” (ഇഖ്തിളാഉസ്വിറാത്വുല്‍ മുസ്തഖീം പേ. 254)....
തിരുവചനങ്ങൾ
- Get link
- X
- Other Apps
* സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. * ഭാര്യയുടെ രഹസ്യങ്ങൾ പുറത്ത് പറയുന്ന പുരുഷന്ന് അന്ത്യനാളിൽ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്. * അല്ലാഹു ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്. * അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല. * നിങ്ങൾ ദാരിദൃത്തെ ഭയപ്പെടുമ്പോൾ നല്‍കുന്ന ദാനമാണ് ദാനങ്ങളിൾ ഉത്തമം. * ദരിദ്രന്ന് നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും. * മതം ഗുണകാഷയാകുന്നു. * മതത്തിൽ നിങ്ങൾപാരുഷ്യം ഉണ്ടാക്കരുത്. * കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽപ്പെട്ടവനല്ല. * വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്. * വിവാഹം നിങ്ങൾ പരസ്യ പ്പെടുത്തണം. * ഒരാൾ കച്ചവടം പറഞ്ഞതിന്റെ മേൽ നിങ്ങൾവിലകൂട്ടി പരയരുത്. * നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്. *...
പെരുന്നാൾ
- Get link
- X
- Other Apps
വ്രതവിശുദ്ധിയുടെ പുണ്യസ്പര്‍ശമേറ്റ വിശ്വാസികള്‍ക്ക് ധര്‍മ്മത്തിലൂന്നിയ കര്‍മങ്ങളുമായി നന്മ ആഘോഷിക്കുകയും ആശംസിക്കുകയും ചെയ്യേണ്ടതുണ്ട്; അതാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ഫിത്വര്‍. കര്‍മ്മനിര്‍വഹണത്തിന്റെ സാഫല്യത്തില്‍ ലോകരക്ഷിതാവായ അല്ലാഹു സുബ്ഹാനഉതആല തന്റെ വിശ്വാസി അടിയാളന്മാര്‍ക്ക് രണ്ടുപെരുന്നാളും മറ്റു അനവധി ദിവ്യമുഹൂര്‍ത്തങ്ങളും കനിഞ്ഞേകി. പെരുന്നാളുകള്‍ ഈദുല്‍ ഫിത്വറും ഈദുല്‍ അള്ഹയുമാണ് :ചെറിയ പെരുന്നാളും ബലി പെരുന്നാളും. രണ്ട് പെരുന്നാളിന്റെയും പൊരുള്‍ സഹനത്തിന്റെ വഴിയില്‍ ആത്മാവിനെ ആത്മീയതയുമായി ബന്ധിപ്പിച്ചതിന്റെ വിജയാഘോഷമാണ്. ചെറിയ പെരുന്നാളില്‍ വ്രതാനുഷ്ഠാനിയുടെ സഹനജീവിതമാണെങ്കില്‍ ബലിപെരുന്നാളില്‍ ഇബ്രാഹിം നബി(അ)യുടെയും കുടുംബത്തിന്റെയും പരിത്യാഗപൂര്‍ണമായ ജീവിത സന്ദര്‍ഭങ്ങളാണ് വിജയ ഭേരി മുഴക്കുന്നത്. ഈ പെരുന്നാളുകള്‍ രണ്ടു ഇസ്‌ലാമിക നിര്‍ബന്ധങ്ങളുമായി ബന്ധിതമാണ്. ബലിപെരുന്നാളാഘോഷം ഇസ്‌ലാമിക പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമതായ ഹജ്ജ് കര്‍മ്മത്തിന്റെ സമയത്താണെങ്കില്‍ ചെറിയ പെരുന്നാളില്‍ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാണ്. അതായത് പെരുന്നാള്‍ ദിവസം സ്വന്തത്തിന്റെയും സ്വകുടുംബത്തിന്റെയു...